‘തല ഉയർത്തിപ്പിടിക്കുക, നീയൊരു ചാമ്പ്യനാണ്..’; യാഷ് ദയാലിന് ആശ്വാസ വാക്കുകളുമായി കെ.കെ.ആർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഗുജറാത്ത് ടൈറ്റാൻസും തമ്മിൽ ഇന്നലെ നടന്ന മത്സരം ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ റിങ്കു സിങ്ങിന്റെ അസ്സൽ വെടിക്കെട്ടിലൂടെ കെ​.കെ.ആർ കൂറ്റൻ ജയമായിരുന്നു സ്വന്തമാക്കിയത്. ഗു​ജ​റാ​ത്ത് കു​റി​ച്ച 205 റ​ൺ​സെ​ന്ന വലിയ ല​ക്ഷ്യം ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് മ​റി​ക​ട​ന്നിരുന്നു. 20ാം ഓ​വ​റി​ൽ ജ​യി​ക്കാ​ൻ 29 റ​ൺ​സ് വേ​ണ്ടി​യി​രു​ന്ന കൊ​ൽ​ക്ക​ത്ത​ക്കാ​യി അ​വ​സാ​ന അ​ഞ്ചു പ​ന്തു​ക​ളും സി​ക്സ​ർ പ​റ​ത്തി റി​ങ്കു സി​ങ്ങാ​ണ് അ​വി​ശ്വ​സ​നീ​യ ജ​യം സ​മ്മാ​നി​ച്ച​ത്.

റിങ്കു സിങ് എന്ന 25കാരന് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ പ്രശംസകൾ വാരിച്ചൊരിയുകയാണ് ക്രിക്കറ്റ് പ്രേമികൾ. എന്നാൽ മറുവശത്ത് യാഷ് ദയാൽ എന്ന 25 കാരനായ ഗുജറാത്ത് ബൗളർ കരിയറിലെ കറുത്ത ഏടിലൂടെയാണ് കടന്നുപോകുന്നത്. അസാധ്യ വിജയം കൈപ്പിടിയിലൊതുക്കിയതിന്റെ സന്തോഷത്തിൽ കൊൽക്കത്തയും റിങ്കു സിങ്ങും ആഘോഷിച്ചപ്പോൾ യാഷ് ദയാല്‍ ഹെഡ് ബാന്‍ഡും കൊണ്ട് മുഖം പൊത്തിപ്പിടിച്ച് കരയുകയായിരുന്നു.

എന്നാൽ, യാഷ് ദയാലിന് പിന്തുണയറിയിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. താരത്തിന് ആത്മവിശ്വാസം പകരുന്ന വാക്കുകള്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീജിയ പേജുകളിലെല്ലാം കെ.കെ.ആർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ക്കും മോശം ദിവസങ്ങളില്‍ സംഭവിക്കുന്നതേ നിങ്ങള്‍ക്കും സംഭവിച്ചിട്ടുള്ളൂ എന്നായിരുന്നു കൊല്‍ക്കത്ത ടീമിന്‍റെ ആശ്വാസ വാക്കുകളായി കുറിച്ചത്.

''യാഷ് ദയാല്‍, നിങ്ങള്‍ തല ഉയര്‍ത്തിത്തന്നെ പിടിക്കൂ... ഒരു പ്രയാസമുള്ള ഒരു ദിവസമാണ് കടന്നുപോയത്, അതുപക്ഷേ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാർക്ക് വരെ സംഭവിക്കുന്ന ഒന്നാണ്. നിങ്ങളൊരു ചാമ്പ്യനാണ്,നിങ്ങൾ ശക്തമായി തിരിച്ചുവരും." കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കുറിച്ചു.


Tags:    
News Summary - KKR shares encouraging message for GT bowler Yash Dayal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.