ട്വ​ൻ​റി 20യി​ൽ 10,000 തികച്ച്​ കോഹ്​ലി; ​മുംബൈക്ക്​ 166 റൺസ്​ വിജയലക്ഷ്യം

ദു​ബൈ: ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി ട്വ​ൻ​റി 20യി​ൽ 10,000 റ​ൺ​സ്​ തി​ക​ച്ച മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്​ മുമ്പിൽ 166 റൺസ്​ വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ. മത്സരത്തിൽ 13 റ​ൺ​സ്​ എ​ടു​ത്ത​പ്പോ​ഴാ​ണ്​ കോ​ഹ്​​ലി 10,000 റ​ൺ​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 42 പ​ന്തി​ൽ 51 റ​ൺ​സു​മാ​യി കോ​ഹ്​​ലി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ കാ​ഴ്​​ച​വെ​ച്ച​ത്.

ആറ്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ലാണ്​ ബാംഗ്ലൂർ 165 റ​ൺ​സെടുത്തത്​. കോഹ്​ലിക്ക്​ പുറമെ മാക്​സ്​വെൽ (56), ശ്രീകർ ഭരത് (32) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ​

ടോ​സ്​ നേ​ടി​യ മും​ബൈ ക്യാ​പ്​​റ്റ​ൻ രോ​ഹി​ത്​ ശ​ർ​മ റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്​​സി​നെ ബാ​റ്റി​ങ്ങി​നി​റ​ക്കു​ക​യാ​യി​രു​ന്നു. സ്​​കോ​ർ ബോ​ർ​ഡി​ൽ ഏ​ഴു​ റ​ൺ​സെ​ത്തി​യ​പ്പോ​ൾ ത​ന്നെ റ​ണ്ണെ​ടു​ക്കാ​തെ ദേ​വ്​​ദ​ത്ത്​ പ​ടി​ക്ക​ൽ പു​റ​ത്താ​യി. മുംബൈക്ക്​ വേണ്ടി ബുംറ മൂന്ന്​ വിക്കറ്റ്​ നേടി.

ട്വ​ൻ​റി 20യി​ൽ ഏറ്റവുമധികം റൺസെന്ന റെക്കോർഡ്​ ക്രിസ്​ ഗെയ്​​ലിനാണ്​ - 14,275. പൊള്ളാർഡ്​ (11,195), ശുഹൈബ്​ മാലിക്​ (10,808) എന്നിവരാണ്​ കോഹ്​ലിക്ക്​ മുന്നിലുള്ള മറ്റു രണ്ട്​ ബാറ്റ്​സ്​മാൻമാർ. ഡേവിഡ്​ വാർണർ (10,019) ആണ്​ പതിനായിരം പിന്നിട്ട മറ്റൊരാൾ.

Tags:    
News Summary - Kohli hits 10,000 in T20I; Mumbai set a target of 166 for victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.