വിരാട് കോഹ്‍ലി

ലോകകപ്പ്: ക്രിക്കറ്റ് ആസ്ട്രേലിയയുടെ ടീം ഓഫ് ദ ​ടൂർണ​​മെന്റിന്റെ നായകൻ കോഹ്‍ലി, രോഹിതിന് ഇടമില്ല, നാലു ഇന്ത്യക്കാർ ടീമിൽ

സിഡ്നി: ആസ്ട്രേലിയയിലെ ക്രിക്കറ്റ് ഭരണകർത്താക്കളായ ‘ക്രിക്കറ്റ് ആസ്ട്രേലിയ’യുടെ ടീം ഓഫ് ദ ​ലോകകപ്പിൽ നാലു ഇന്ത്യക്കാർ ഇടംപിടിച്ചു. 12 അംഗ ടീമിൽ മൂന്നു വീതം കളിക്കാർ ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകളിൽനിന്ന് ഓരോരുത്തരെയും ക്രിക്കറ്റ് ആസ്ട്രേലിയ തങ്ങളുടെ ടീം ഓഫ് ദ ടൂർണമെന്റിൽ ഉൾപ്പെടുത്തി.

​ടീമിന്റെ നായകനായി ഇന്ത്യൻ താരം വിരാട് കോഹ്‍ലി തെരഞ്ഞെടുക്ക​പ്പെട്ടതാണ് ശ്രദ്ധേയമായത്. നിലവിൽ കോഹ്‍ലി ഇന്ത്യൻ ക്യാപ്റ്റനല്ല. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയാകട്ടെ, ബാറ്റിങ്ങിൽ മികച്ച ഫോമിലായിരുന്നിട്ടും ടീമിൽ ഉൾപ്പെടുത്താതിരുന്നത് അതിശയിപ്പിക്കുന്നതായി. 45 റൗണ്ട് റോബിൻ ലീഗ് മത്സരങ്ങൾ അവസാനിച്ച ശേഷമാണ് ​ക്രിക്കറ്റ് ആസ്ട്രേലിയ ടൂർണമെന്റിന്റെ ടീമിനെ പ്രഖ്യാപിച്ചത്. ആദ്യ സെമിയിൽ ബുധനാഴ്ച ഇന്ത്യ ന്യൂസിലൻഡിനെയും രണ്ടാം ?സെമിയിൽ വ്യാഴാഴ്ച ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും നേരിടും.

ഒമ്പതു മത്സരങ്ങളിൽനിന്ന് 503 റൺസടിച്ച രോഹിത് ഇന്ത്യയുടെ സെമിയിലേക്കുള്ള അപരാജിത കുതിപ്പിൽ നിർണായക പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ, രോഹിതിനെ തഴഞ്ഞ ടീമിൽ ഓപണിങ്ങിനിറങ്ങുക ആസ്ട്രേലിയൻ താരം ഡേവിഡ് വാർണറും ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കുമാണ്. ന്യൂസിലൻഡി​ന്റെ ഇന്ത്യൻ വംശജനായ ബാറ്റർ രചിൻ രവീന്ദ്രയാണ് വൺ ഡൗൺ പൊസിഷനിൽ. ടൂർണ​മെന്റിൽ തകർപ്പൻ ഫോം തുടരുന്ന കോഹ്‍ലിയാണ് നാലാമന്റെ സ്ഥാനത്ത്.

ദക്ഷിണാഫ്രിക്കയുടെ ഐഡൻ മർക്രാം അഞ്ചാമനായിറങ്ങുമ്പോൾ അഫ്ഗാനെതിരെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഐതിഹാസിക വിജയം പിടിച്ചെടുത്ത ആസ്ട്രേലിയൻ താരം ​െഗ്ലൻ മാക്സ്വെൽ അടുത്ത സ്ഥാനക്കാരനാവും. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർകോ ജാൻസണു പിന്നാലെ ഇന്ത്യൻ താരം രവീന്ദ്ര ജദേജയാണ് എട്ടാം സ്ഥാനത്ത്. ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ആസ്ട്രേലിയൻ സ്പിന്നർ ആദം സാംപ എന്നിവരാണ് ഇലവനിലെ മറ്റു താരങ്ങൾ. ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ദിൽഷൻ മധുഷങ്കയാണ് 12-ാമൻ.

ക്രിക്കറ്റ് ആസ്ട്രേലിയയുടെ ടീം ഓഫ് ദ ​വേൾഡ്കപ്പ്

ക്വിന്റൺ ഡി കോക്ക്, ഡേവിഡ് വാർണർ, രചിൻ രവീന്ദ്ര, വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), ഐഡൻ മർക്രാം, െഗ്ലൻ മാക്സ്വെൽ, മാർകോ ജാൻസൺ, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, ആദം സാംപ, ജസ്പ്രീത് ബുംറ. ദിൽഷൻ മധുഷങ്ക (12-ാമൻ).

Tags:    
News Summary - Rohit Sharma ignored, Kohli named captain as 4 India stars make Cricket Australia's World Cup team of the tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.