ഗുവാഹത്തി: ആസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ താൽക്കാലിക ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ കാത്ത് കോഹ്‍ലിയുടെ റെക്കോഡ്. 60 റൺസ് കൂടി ചേർത്താൽ ട്വന്റി 20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് സൂര്യക്ക് സ്വന്തമാകുക. സൂപ്പർ താരം വിരാട് കോഹ്‍ലിയുടെ റെക്കോഡാണ് വഴിമാറുക.
നിലവിൽ ലോക റാങ്കിങ്ങിൽ ഒന്നാമനായ സൂര്യകുമാർ 52 ട്വന്റി 20 ഇന്നിങ്സുകളിൽനിന്നായി 1940 റൺസാണ് ഇതുവരെ നേടിയത്. 56 ഇന്നിങ്സുകളിൽനിന്നാണ് കോഹ്‍ലി 2000 റൺസ് പിന്നിട്ടത്. 52 ഇന്നിങ്സുകളിൽ 2000 കടന്ന പാകിസ്താൻ താരങ്ങളായ ബാബർ അസമിന്റെയും മുഹമ്മദ് റിസ്‍വാന്റെയും പേരിലുള്ള ലോക റെക്കോഡ് മറികടക്കാനുള്ള അവസരം നേരിയ വ്യത്യാസത്തിൽ സൂര്യകുമാറിന് നഷ്ടമാകുകയായിരുന്നു.
ഇന്ന് രാത്രി ഏഴിന് ഗുവാഹത്തിയിലാണ് മൂന്നാം ഏകദിനം അരങ്ങേറുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ ഇന്ത്യൻ യുവനിര ഇന്നുകൂടി ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്. ആദ്യ മത്സരത്തിൽ ഓസീസ് മുന്നോട്ടുവെച്ച 209 റൺസ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ എത്തിപ്പിടിച്ച ഇന്ത്യ കാര്യവട്ടത്ത് 235 റൺസെന്ന റെക്കോഡ് സ്കോർ അടിച്ച് 44 റൺസ് ജയവും കൈപ്പിടിയിലൊതുക്കി. രണ്ട് മത്സരങ്ങളിൽ 24 സിക്സും 36 ഫോറുമാണ് ഇന്ത്യൻ ബാറ്റിങ് നിര അടിച്ചുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.