തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി വിതരണം കെ.എസ്.ഇ.ബി പുനഃസ്ഥാപിച്ചു. സെപ്റ്റംബർ 30നുള്ളിൽ കുടിശ്ശിക അടച്ചുതീർക്കാമെന്ന കായിക വകുപ്പിന്റെ ഉറപ്പിലാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ സ്റ്റേഡിയത്തിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
സ്റ്റേഡിയത്തിന്റെ നിർമാണ നടത്തിപ്പുകാരായ ഐ.എൽ ആൻഡ് എഫ്.എസ് മൂന്നു വർഷത്തിനിടെ വരുത്തിയ 2.36 കോടി രൂപയുടെ കുടിശ്ശിക ചൂണ്ടിക്കാട്ടി സെപ്റ്റംബർ 13നാണ് സ്പോർട്സ് ഹബിലെ ഫ്യൂസ് കഴക്കൂട്ടം കെ.എസ്.ഇ.ബി ഊരിയത്. ഇതോടെ വാടകക്കെടുത്ത ജനറേറ്ററുകൾ ഉപയോഗിച്ചാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണിയും ഗ്രൗണ്ട് പരിപാലനവും നടത്തിയത്. വിഷയത്തിൽ ഇടപെട്ട കായിക വകുപ്പ്, സംസ്ഥാന സർക്കാർ കമ്പനിക്ക് നൽകിവരുന്ന വാർഷിക വേതനത്തിൽ (ആന്വിറ്റി ഫണ്ട്) നിന്ന് കെ.എസ്.ഇ.ബിക്ക് നൽകേണ്ട കുടിശ്ശിക അടച്ച് തീർക്കാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.