മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആദ്യ എഡിഷൻ മുതൽ കളത്തിലുള്ള കിങ്സ് ഇലവൻ പഞ്ചാബിന്‍റെ പേരുമാറ്റി. ഈ വർഷം നടക്കുന്ന ഐ.പി.എൽ 14ാം സീസൺ മുതൽ പഞ്ചാബ് കിങ്സ് എന്ന പേരിലാകും ടീം കളത്തിലിറങ്ങുക. പേരുമാറ്റം ടീം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബോളിവുഡ് നടി പ്രിതി സിന്‍റ, മോഹിത് ബർമാൻ, നെസ് വദിയ, കരൺപോൾ എന്നിവരാണ് ടീമിന്‍റെ ഉടമസ്ഥർ. അതേ സമയം പേരുമാത്രം മാറ്റിയിട്ട് കാര്യമില്ല, ടീമിനെ മൊത്തം ഉടച്ചുവാർക്കണമെന്നാണ് ആരാധകരുടെ ഭാഷ്യം. ഇതുവരെയും കിരീടം ചൂടാനാകാത്ത ടീം കഴിഞ്ഞ തവണ േപ്ല ഓഫിലെത്തുന്നതിൽ പരാജയപ്പെട്ടിരുന്നു.
ഫെബ്രുവരി 19ന് നടക്കുന്ന ഐ.പി.എൽ ലേലത്തിൽ ഏറ്റവുമധികം തുക ചിലവഴിക്കാനാകുക കിങ്സിനാണ്. വൻതുക കൊടുത്ത് സ്വന്തമാക്കിയ െഗ്ലൻ മാക്സ്വെൽ, ജിമ്മി നീഷം, മുജീബ് സദ്റാൻ, കരുൺ നായർ ഷെൽഡ്രൻ കോട്രൽ അടക്കമുള്ളവരെയെല്ലാം ടീമിൽ നിന്നും റിലീസ്ചെയ്ത കിങ്സിന് 53.20 കോടി ലേലത്തിൽ ചെലവഴിക്കാനാകും. പേരിനൊപ്പം ടീമിനെക്കൂടി അടിമുടി മാറ്റുമെന്ന പ്രതീക്ഷയിലാണ് കിങ്സ് ആരാധകർ.
കെ.എൽ രാഹുൽ നയിക്കുന്ന ടീമിൽ ക്രിസ് ഗെയിൽ, നിക്കൊളസ് പുരാൻ, മായങ്ക് അഗർവാൾ, മുഹമ്മദ് ഷമി, ക്രിസ് ജോർദൻ അടക്കമുള്ള വൻ താരനിരയെ നിലനിർത്തിയിട്ടുണ്ട്. ലേലത്തിൽ വൻതുകയെറിഞ്ഞ് കൂടുതൽ താരങ്ങളെക്കൂടിയെത്തിച്ച് പുതിയ സീസണിൽ ടീം തകർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.