'ഡെന്മാർക്ക്​ ഗോളിയുടെ മുഖത്തേക്ക്​ ലേസർ പ്രയോഗം, ഗ്രൗണ്ടിൽ രണ്ട്​ പന്തുകൾ'; അതിരുവിട്ട്​ ഇംഗ്ലീഷ്​ കാണികൾ

ലണ്ടൻ: വെംബ്ലി സ്​റ്റേഡിയത്തിൽ ഡെന്മാർക്കിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്​ വീഴ്​ത്തി ഇംഗ്ലണ്ട്​ യൂറോ ഫൈനലിലെത്തി ചരിത്രം കുറിച്ചപ്പോഴും നാണക്കേടായി കാണികളുടെ ​പെരുമാറ്റം. ഇംഗ്ലണ്ടിനെ ജയത്തിലേക്ക്​ നയിച്ച വിവാദ പെനൽറ്റി എടുക്കുന്ന സമയത്തെ ദൃശ്യങ്ങളാണ്​ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്​.

പെനൽറ്റി സേവ്​ ചെയ്യാനായി ഒരുങ്ങുന്ന ഡെന്മാർക്ക്​ ഗോളി കാസ്​പർ ഷി മൈക്കലിന്‍റെ മുഖത്ത്​ പച്ച നിറമുള്ള ലേസർ വെളിച്ചം പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. ഹാരി​ കെയ്​ൻ എടുത്ത പെനൽറ്റി ഷി മൈക്കൽ തടുത്തി​ട്ടെങ്കിലും റീ ബൗണ്ടായി വന്ന പന്ത്​ വലയിലെത്തിച്ച്​ കെയ്​ൻ ഇംഗ്ലീഷുകാർക്ക്​ ജയം സമ്മാനിക്കുകയായിരുന്നു.


പെനൽറ്റിയിലേക്ക്​ നയിച്ച റഹിം സ്​റ്റെർലിങ്ങിന്‍റെ മുന്നേറ്റ സമയത്ത്​ ഗ്രൗണ്ടിൽ മറ്റൊരു പന്ത്​ അനാഥമായിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്​. അതുകൊണ്ടും തീർന്നില്ല. ഡെന്മാർക്കിന്‍റെ ദേശീയ ഗാനം മുഴങ്ങു​േമ്പാൾ ഒരു വിഭാഗം കാണികൾ അപമര്യാദയായി പെരുമാറിയതായും ആരോപണണമുണ്ട്​. കാണികളുടെ മോശം പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്​.

ഇംഗ്ലീഷ്​ ആരാധകർ മുമ്പും മോശം പ്രവർത്തനങ്ങൾക്ക്​ കുപ്രസിദ്ധി കേട്ടവരാണ്​. ഹൂളിഗൻസ്​ എന്ന്​ പേരുള്ള ആരാധകക്കൂട്ടം ഗാലറിയിൽ വംശീയാധിക്ഷേപങ്ങളും കൈയ്യാങ്കളിയും നടത്താറുണ്ട്​. കഴിഞ്ഞ യൂറോകപ്പിനിടെ റഷ്യൻ ഹൂളിഗൻസും ഇംഗ്ലീഷ്​ ഹൂളിഗൻസും തമ്മിൽ പൊരിഞ്ഞ തല്ല്​ നടന്നിരുന്നു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.