ഇന്ത്യൻ പ്രീമിയർ ലീഗ് തകർത്താടിയതിെൻറ ആവേശ അലയൊലികൾ യു.എ.ഇ ക്രിക്കറ്റ്ലോകത്ത് നിന്ന് ഇനിയും വിട്ടുപോയിട്ടില്ല. ഐ.പി.എൽ മോഡലിൽ സ്വന്തമായി ലീഗ് തുടങ്ങിയാലെന്താ എന്ന ആലോചനയിലാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്. നിരവധി ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ബോർഡ് ഇതിന് അംഗീകാരം നൽകി. സാഹചര്യവും സമയവും ഒത്തുവന്നാൽ ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്താനാണ് ആലോചന.
കോവിഡിന് മുന്നിൽ കായിക ലോകം വിറങ്ങലിച്ചു നിന്നപ്പോൾ ലോകോത്തര താരങ്ങളെ ഉൾപെടുത്തി ഐ.പി.എൽ സുരക്ഷിതമായി നടത്തികാണിച്ചുകൊടുത്തതാണ് യു.എ.ഇ. ഈ ആത്മവിശ്വാസമാണ് സ്വന്തം ലീഗ് എന്ന ആശയത്തിലേക്ക് എത്തിച്ചത്. ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളും ക്രിക്കറ്റ് ലീഗുകൾ നടത്തുന്നുണ്ട്. ആസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗും പാകിസ്താനിലെ പി.എസ്.എലുമെല്ലാം ഉദാഹരണം. ലോകക്രിക്കറ്റിലെ പ്രധാന താരങ്ങളെല്ലാം ഈ ടൂർണമെൻറിൽ പങ്കെടുക്കുന്നുണ്ട്. ഈ മാതൃകയിലായിരിക്കും യു.എ.ഇയുടെ ലീഗും നടത്തുക. ലോകോത്തര താരങ്ങൾക്കൊപ്പം കളിക്കാൻ ഇമാറാത്തി ക്രിക്കറ്റർമാർക്കും അവസരം ലഭിക്കുമെന്നതാണ് ഇതിെൻറ പ്രധാന ഗുണമായി ഇ.സി.ബി വിലയിരുത്തുന്നത്. ദുബൈ, ഷാർജ, അബൂദബി എന്നിവിടങ്ങളിലായിരിക്കും ടൂർണമെൻറ്. അടുത്തിടെ സമാപിച്ച അബൂദബി ടി 10 ക്രിക്കറ്റിൽ സുപ്രധാന താരങ്ങൾ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ഐ.പി.എൽ താരലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച ക്രിസ് മോറിസും (16.5 കോടി) അബൂദബിയിൽ കളിക്കാന ഇറങ്ങിയിരുന്നു. ഇതിന് പുറമെ ക്രിസ് ഗെയ്ൽ, നിക്കോളാസ് പുരാൻ, കിറോൺ പൊള്ളാർഡ്, സുനിൽ നരൈൻ, ഇമ്രാൻ താഹിർ തുടങ്ങിയ ഐ.പി.എൽ താരങ്ങളും എത്തിയിരുന്നു. ട്വൻറി-20യിലേക്ക് വരുേമ്പാൾ കൂടുതൽ താരങ്ങളെ ആകർഷിക്കാൻ കഴിയുമെന്നാണ് ഇ.സി.ബിയുടെ പ്രതീക്ഷ. യു.എ.ഇയിലേക്ക് എത്തിപ്പെടാനുള്ള യാത്രാസൗകര്യവും താരങ്ങളെ ഇവിടേക്ക് ആകർഷിക്കും. രാജ്യാന്തര മത്സരങ്ങൾ കുറവുള്ള സമയം നോക്കിയായിരിക്കും യു.എ.ഇയുടെ സ്വന്തം ലീഗിന് ടോസിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.