ഏകദിന, ട്വന്റി20 നായക പദവി വിട്ടൊഴിഞ്ഞ് മൂന്നു മാസം പൂർത്തിയാകുന്നതിനിടെ ടെസ്റ്റ് നായകസ്ഥാനവും രാജിവെച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ പരമ്പര 2-1ന് അടിയറവ് വെച്ചതിന് പിന്നാലെയാണ് സ്റ്റാർ ബാറ്റ്സ്മാെൻറ ഞെട്ടിക്കുന്ന തീരുമാനം. കോഹ്ലിയുടെ രാജിക്ക് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വീരേന്ദർ സെവാഗ്.
'ഇന്ത്യയുടെ ടെസ്റ്റ് നായകൻ എന്ന നിലയിലുള്ള മികവാർന്ന കരിയറിന് അഭിനന്ദനങ്ങൾ. കണക്കുകൾ കള്ളം പറയില്ല, അവൻ ഏറ്റവും കൂടുതൽ വിജയം വരിച്ച ഇന്ത്യൻ ടെസ്റ്റ് നായകൻ മാത്രമല്ല, അക്കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിജയം നേടിയവനാണ്. താങ്കൾ ബാറ്റ് കൊണ്ട് ആധിപത്യം സ്ഥാപിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ്'. - സെവാഗ് ട്വിറ്ററിൽ കുറിച്ചു.
2014ൽ ധോണിയിൽനിന്നാണ് ടെസ്റ്റ് ടീം നായക സ്ഥാനം കോഹ്ലി ഏറ്റെടുക്കുന്നത്. 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. അതിൽ 40 ടെസ്റ്റുകൾ വിജയിച്ചു. നായകന്‍റെ ഉത്തരവാദിത്ത ഭാരമില്ലാതെ ബാറ്റേന്തുന്ന കോഹ്ലിയെ ഏറെ സൂക്ഷിക്കണമെന്നാണ് മുൻതാരം ഗൗതം ഗംഭീർ മുന്നറിയിപ്പ് നൽകിയത്. അവൻ മുറിവേറ്റ പുലിയാണെന്നും കരുതിയിരിക്കണമെന്നുമായിരുന്നു ഗംഭീർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.