അർധ സെഞ്ച്വറി നേടിയ ഓപണർ നിസ്സാങ്കയുടെ ബാറ്റിങ്

തോറ്റ്..തോറ്റ്...ഇംഗ്ലണ്ട്; നിസ്സാങ്കക്കും സമരവിക്രമക്കും അർധസെഞ്ച്വറി, ശ്രീലങ്കക്ക് എട്ടുവിക്കറ്റിന്റെ തകർപ്പൻ ജയം

ബം​​ഗ​​ളൂ​​രു: ലോക ചാമ്പ്യന്മാരുടെ ദയനീയ പ്രകടനത്തിന് ബം​​ഗ​​ളൂ​​രു ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ൽ മാറ്റമൊന്നുമുണ്ടായില്ല. നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനത്തിന് ഇരുടീമിനും ജയം അനിവാര്യമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കക്ക് എട്ടുവിക്കറ്റിന്റെ തകർപ്പൻ ജയം. ഓപണർ പാത്തൂം നിസ്സാങ്കയുടെയുടെ സദീര സമരവിക്രമയുടെയും അർധസെഞ്ച്വറിയുടെ കരുത്തിലാണ് ലങ്ക അനായാസം ജയിച്ചുകയറിയത്. അഞ്ചു മത്സരങ്ങളിൽ നാലും തോറ്റ  ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം ഇതോടെ ഏറെ കുറേ അവസാനിച്ചു. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ 33.2 ഓവറിൽ 156 റൺസിൽ ശ്രീലങ്ക എറിഞ്ഞൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 25.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. (25.4-160/2). നിസ്സാങ്കയും(77) സമരവിക്രമയും(65) ചേർന്നാണ് ലക്ഷ്യം പൂർത്തിയാക്കിയത്. നാല് റൺസെടുത്ത കുശാൽ പെേരരയും 11 റൺസെടുത്ത കുശാൽ മെൻഡിസുമാണ് പുറത്തായത്.

നേരത്തെ, ഇംഗ്ലണ്ട് ഓപണർമാരായ ബെയർസ്റ്റോയും(30) ഡേവിഡ് മലാനും(28) ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 43 റൺസെടുത്ത ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ലങ്കക്ക് വേണ്ടി ലാഹിരു കുമാര മൂന്നും എഞ്ചലോ മാത്യൂസ്, കാസുൻ രജിത എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. 

ഇതോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് രണ്ടു ജയവും മൂന്ന് തോൽവിയും ഉൾപ്പെടെ നാല് പോയിന്റുമായി പട്ടികയിൽ ശ്രീലങ്ക അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇംഗ്ലണ്ട് അഞ്ചിൽ നാലും തോറ്റ് രണ്ടു പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.

Tags:    
News Summary - Lose..Lose...England; Half-centuries for Nissanka and Samarawickrama, Sri Lanka win by eight wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.