ദുബൈ: ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.പി.എൽ രണ്ടാം മത്സരത്തിൽ ബാറ്റിങ് തകർച്ചയിലേക്ക് കൂപ്പുകുത്തിയിരുന്ന ഡൽഹി കാപ്പിറ്റൽസ് മാർക്കസ് സ്റ്റോയ്നിസിെൻറ മിന്നും പ്രകടനത്തിെൻറ കരുത്തിൽ പൊരുതാവുന്ന സ്കോർ പടുത്തുയർത്തി. ഇന്നിങ്സ് അവസാനിക്കുേമ്പാൾ എട്ടുവിക്കറ്റിന് 153 റൺസ് എന്ന ഭേദപ്പെട്ട നിലയിലാണ് ഡൽഹി. 21 പന്തുകൾ നേരിട്ട സ്റ്റോയ്നിസ് 53 റൺസ് കുറിച്ചു.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ കെ.എൽ രാഹുലിെൻറ തീരുമാനം ശരിവെക്കുന്നതായിരുന്നു കിങ്സ് ഇലവൻ പഞ്ചാബ് ബൗളർമാരുടെ പ്രകടനം. 13 റൺസെടുക്കുേമ്പാഴേക്ക് ഡൽഹിയുെട പ്രഥ്വി ഷാ, ശിഖർ ധവാൻ, ഷിമ്രോൺ ഹെറ്റ്മെയർ എന്നീ മുൻനിരബാറ്റ്സ്മാൻ കരകയറി.
തുടർന്ന് 39 റൺസെടുത്ത ശ്രേയസ് അയ്യറും 31 റൺസെടുത്ത ഋഷഭ് പന്തുംചേർന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. തുടർന്നായിരുന്നു സ്റ്റോയ്നിസിെൻറ മിന്നുംപ്രകടനം. മൂന്നും സിക്സറും ഏഴുബൗണ്ടറികളും നിറംചാർത്തിയ ഇന്നിങ്സിനൊടുവിൽ ഓസീസ് താരം മടങ്ങുേമ്പാൾ ഡൽഹി ഭേദപ്പെട്ട നിലയിലെത്തിയിരുന്നു.
പഞ്ചാബിനുവേണ്ടി 15 റൺസ്മാത്രം വിട്ടുകൊടുത്ത് മൂന്നുവിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 24 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ഷെൽഡൺ കോട്രലും തിളങ്ങി. അതേസമയം ഇംഗ്ലീഷ് ബൗർ ക്രിസ് ജോർഡൻ വമ്പൻ പരാജയമായി. നാലോവറിൽ 56 റൺസ് വിട്ടുകൊടുത്ത ജോർഡന് വിക്കറ്റൊന്നും കിട്ടിയില്ല. ജോർഡൻ എറിഞ്ഞ അവസാന ഓവറിൽ മാത്രം 30 റൺസാണ് പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.