അതിവേഗ സെഞ്ച്വറിയുമായി മാക്സ്‍വെൽ; ​രോഹിത് ശർമയുടെ റെക്കോഡിനൊപ്പം

അഡലെയ്ഡ്: ഒരിക്കൽ കൂടി ​അതിവേഗ സെഞ്ച്വറിയുമായി ​വിശ്വരൂപം പുറത്തെടുത്ത െഗ്ലൻ മാക്സ്‍വെൽ രോഹിത് ശർമയുടെ റെക്കോഡിനൊപ്പം. അന്താരാഷ്ട്ര ട്വന്റി 20യിൽ അഞ്ച് സെഞ്ച്വറിയെന്ന രോഹിതിന്റെ നേട്ടത്തിനൊപ്പമാണ് മാക്സ്വെല്ലും ഇടംപിടിച്ചത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ 55 പന്തിൽ എട്ട് സിക്സും 12 ഫോറുമടക്കം പുറ​ത്താകാതെ 120 റൺസാണ് ആസ്ട്രേലിയക്കാരൻ അടിച്ചുകൂട്ടിയത്. മാക്സ്വെൽ വെടിക്കെട്ടിൽ ആസ്ട്രേലിയ 34 റൺസിന്റെ വിജയവും പിടിച്ചെടുത്തു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ ഓസീസ് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ 11 റൺസിനായിരുന്നു സന്ദർശകരുടെ ജയം.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് നേടിയത്. വെസ്റ്റിൻഡീസിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 207ലൊതുങ്ങി. ആസ്ട്രേലിയൻ ബാറ്റിങ്ങിൽ ഓപണർ ജോഷ് ഇംഗ്ലിസ് (4) വേഗത്തിൽ പുറത്തായപ്പോൾ ഡേവിഡ് വാർണർ (19 പന്തിൽ 22), മിച്ചൽ മാർഷ് (12 പന്തിൽ 29) എന്നിവർ സ്കോർ വേഗത്തിൽ ഉയർത്തി. നാലാമനായി എത്തിയ മാകസ്വെൽ ഒരവസരവും നൽകാതെയാണ് വെസ്റ്റിൻഡീസ് ബൗളർമാരെ അടിച്ചൊതുക്കിയത്. മാർകസ് സ്റ്റോയിനിസ് 16 റൺസെടുത്തപ്പോൾ ടിം ഡേവിഡ് 14 പന്തിൽ 31 റൺസുമായി അവസാന ഓവറുകളിൽ മാക്സ്വെല്ലിനൊപ്പം ആഞ്ഞടിച്ചു. വെസ്റ്റിൻഡീസിനായി ജേസൻ ഹോൾഡർ രണ്ട് വിക്കറ്റ് നേടിയപ്പോൾ അൽസാരി ജോസഫ്, റൊമാരിയോ ഷെപേർഡ് എന്നിവർ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിനായി 36 പന്തിൽ 63 റൺസ് നേടിയ ക്യാപ്റ്റൻ റോവ്മാൻ പവലും 16 പന്തിൽ 37 റൺസ് നേടിയ ആന്ദ്രെ റസ്സലും 16 പന്തിൽ 28 റൺസുമായി പുറത്താകാതെ നിന്ന ജേസൻ ഹോൾഡറും തിളങ്ങിയെങ്കിലും വൻ വിജയലക്ഷ്യം എത്തിപ്പിടിക്കാനായില്ല. ഷായ് ഹോപ്, ഷെർഫെയ്ൻ റതർഫോഡ്, അകീൽ ഹൊസൈൻ എന്നിവർ റൺസൊന്നുമെടുക്കാതെ മടങ്ങിയപ്പോൾ ബ്രാൻഡൻ കിങ് (5), ജോൺസൻ ചാൾസ് (24), നിക്കളാസ് പൂരൻ (18), റൊമാരിയോ ഷെപേർഡ് (12), അൽസാരി ജോസഫ് (പുറത്താകാതെ 2) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന. ആസ്ട്രേലിയക്കായി മാർകസ് സ്റ്റോയിനിസ് മൂന്നും ജോഷ് ഹേസൽവുഡ്, ​സ്​പെൻസർ ജോൺസൻ എന്നിവർ രണ്ട് വീതവും വിക്കറ്റ് നേടിയപ്പോൾ ജേസൻ ബെഹ്റൻഡോർഫ്, ആദം സാംബ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.  

Tags:    
News Summary - Maxwell with fastest century; With Rohit Sharma's record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.