മാച്ച് അമ്പയർമാരുടെ ക്രൂരതകൾക്ക് പലപ്പോഴും താരങ്ങൾ ഇരയാവാറുണ്ട്. അത്തരമൊരു തീരുമാനത്തിന് ഇരയായ ആസ്ട്രേലിയൻ താരം മിച്ചൽ മാർഷിന് പക്ഷേ ദേഷ്യം നിയന്ത്രിക്കാനായില്ല. അംപയർക്കെതിരെ അശ്ലീല ഭാഷയിൽ പ്രതികരിച്ചാണ് താരം മടങ്ങിയത്.
ബിഗ്ബാഷ് ലീഗിൽ പെർത്ത് സ്കോച്ചേഴ്സും സിഡ്നി സിക്സേഴ്സും തമ്മിലുള്ള നിർണായകമായ ക്വാളിഫയർ മത്സരത്തിനിടെയാണ് സംഭവം. സ്റ്റീവ് ഒകെഫെയുടെ ലെഗ് സൈഡിലേക്ക് വന്ന പന്തിൽ സ്കോച്ചേഴ്സ് താരം മാർഷിന്‍റെ ബാറ്റുരസിയില്ലെങ്കിലും അംപയർ ഔട്ട് വിളിച്ചു. ഇതിൽ കുപിതനായ മാർഷ് അംപയർക്കുനേരെ അശ്ലീല പദപ്രയോഗം നടത്തിയാണ് ഗ്രൗണ്ട് വിട്ടത്. ക്രിക്കറ്റ് ആരാധകരിൽ ചിലർ മാർഷിനെ പിന്തുണച്ചപ്പോൾ തീരുമാനമെന്തായാലും അംപയറുടെ വിധിയെ മാനിക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ മറ്റുചിലർ പ്രതികരിച്ചു.
മത്സരത്തിൽ പെർത്ത് സ്കോച്ചേഴ്സിനെ സിഡ്നി സിക്സേഴ്സ് 9 വിക്കറ്റിന് തകർത്തിരുന്നു. ആദ്യം ബാറ്റുചെയ്ത സ്കോച്ചേഴ്സ് 167 റൺസ് എടുത്തപ്പോൾ സിക്സേഴ്സ് ഒരുവിക്കറ്റ് നഷ്ടത്തിൽ 17 ഓവറിൽ വിജയലക്ഷ്യം കണ്ടു. 53 പന്തിൽ 98 റൺസെടുത്ത ജയിംസ് വിൻസാണ് സിക്സേഴ്സിന്റെ വിജയം അനായാസമാക്കിയത്. മത്സരത്തിൽ ഇരുടീമുകളുടെയും സ്കോർ തുല്യനിലയിൽ നിൽക്കേ വിൻസിന് സെഞ്ച്വറി നിഷേധിക്കാനായി സ്കോച്ചേഴ്സ് ബൗളർ ആൻഡ്രൂ ടൈ വൈഡെറിഞ്ഞത് വിവാദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.