അഹമ്മദാബാദ്: ആദം സാംബയെ പിന്നിലാക്കി വീണ്ടും മുഹമ്മദ് ഷമി ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തി. 24 വിക്കറ്റുമായി മുന്നിലുള്ള ഷമിക്ക് ഇനി എതിരാളികളുണ്ടാവില്ലെന്ന് ഉറപ്പായി.
സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഏഴുവിക്കറ്റ് നേടിയ ഷമി 23 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ മുന്നിലുണ്ടായിരുന്ന ആദം സാംബയെ(22) പിന്നിലാക്കി ഒന്നാമതെത്തിയിരുന്നു. എന്നാൽ കലാശപ്പോരിൽ ഒരു വിക്കറ്റ് നേടി സാംബ ഷമിക്കൊപ്പം വീണ്ടും എത്തിയിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയയുടെ സ്റ്റാർ ഓപണർ ഡേവിഡ് വാർണറെ പുറത്താക്കി വീണ്ടും ഷമി (24) ഒന്നാമതെത്തുകയായിരുന്നു.
ഈ ലോകകപ്പിലെ മികച്ച വിക്കറ്റ് വേട്ടക്കാരനുള്ള പുരസ്കാരം ഷമിക്ക് തന്നെയാണെന്ന് ഏറെ കുറേ ഉറപ്പാണ്. 20 വിക്കറ്റുമായി പിന്നിലുള്ള ജസ്പ്രീത് ബുംറക്ക് മാത്രമാണ് ഷമിക്കൊപ്പമെത്താനുള്ള വിദൂര സാധ്യത നിലനിൽക്കുന്നത്.
സെമി ഫൈനലിൽ ന്യൂസിലൻഡിന് എതിരായ ഏഴ് വിക്കറ്റ് ഉൾപ്പെടെ മൂന്ന് തവണ അഞ്ചു വിക്കറ്റുകൾ നേടാൻ ഷമിക്ക് ഈ ലോകകപ്പിൽ ആയിട്ടുണ്ട്. ഷമിക്ക് ഇന്നത്തെ വിക്കറ്റുകളോടെ ലോകകപ്പിൽ ആകെ ലോകകപ്പിൽ 55 വിക്കറ്റുകൾ ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.