മുംബൈ: കാൽമുട്ടിന് പരിക്കേറ്റ് കഴിഞ്ഞമാസം ശസ്ത്രക്രിയക്ക് വിധേയനായ മുഹമ്മദ് ഷമി ഐ.പി.എല്ലിൽ കളിക്കില്ലെന്നുറപ്പായി. സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം തിരികെയെത്തിയേക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
ഏകദിന ലോകകപ്പിലാണ് താരം അവസാനമായി ടീം ഇന്ത്യ ജഴ്സിയിൽ ഇറങ്ങിയത്. മികച്ച പ്രകടനവുമായി ഇന്ത്യൻ ബൗളിങ്ങിൽ നിറഞ്ഞുനിൽക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഷമി ഇന്ത്യയിൽ തിരിച്ചെത്തിയതായും പരിക്കുമായി പുറത്തുള്ള മറ്റൊരു താരമായ കെ.എൽ. രാഹുൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിൽ തുടരുകയാണെന്നും ജയ് ഷാ പറഞ്ഞു. പേശീപ്രശ്നം മൂലം പുറത്തായ രാഹുൽ ഇംഗ്ലണ്ടിനെതിരെ നാലു ടെസ്റ്റുകളിൽ കളിച്ചിരുന്നില്ല. ബംഗ്ലാദേശിനെതിരെ ഇന്ത്യയിൽ നടക്കുന്ന പരമ്പരയിൽ രണ്ട് ടെസ്റ്റുകളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാകും കളിക്കുക.
വൻ അപകടത്തിൽ അദ്ഭുതകരമായി രക്ഷപ്പെട്ട ഋഷഭ് പന്തും വൈകാതെ തിരിച്ചെത്തുമെന്നാണ് സൂചന. നന്നായി ബാറ്റുചെയ്യുന്ന താരം ഫിറ്റാണെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും ട്വൻറി20 ലോകകപ്പിൽ ഇറങ്ങിയേക്കുമെന്നും ജയ് ഷാ സൂചിപ്പിച്ചു. ഐ.പി.എല്ലിൽ താരം ഉണ്ടാകുമെന്ന് നേരത്തേ ഡൽഹി കാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.