സചിൻ ടെണ്ടുൽകറുടെ മകൻ അർജുൻ ടെണ്ടുൽകറെ മുംബൈ ഇന്ത്യൻസ് നിലനിർത്തി. 30 ലക്ഷത്തിനാണ് ലേലം വിളിച്ചത്.
ഐ.പി.എൽ ലേലത്തിന്റെ രണ്ടാം ദിനം ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചറിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. എട്ട് കോടി രൂപക്കാണ് താരത്തെ സ്വന്തമാക്കിയത്. രാജസ്ഥാന് വേണ്ടിയായിരുന്ന ആർച്ചർ കഴിഞ്ഞ സീസണിൽ പന്തെറിഞ്ഞിരുന്നത്.
ന്യൂസിലൻഡിന്റെ മിച്ചൽ സാന്റനറെ ചെന്നൈ സ്വന്തമാക്കി. 1.90 കോടി രൂപയാണ് തുക. ന്യൂസിലൻഡിന്റെ തന്നെ ആദം മിൽനെയെ ചെന്നൈ സൂപ്പർകിങ്സ് 1.90 കോടി രൂപ നൽകി ടീമിലെത്തിച്ചു.
ഇംഗ്ലണ്ട് താരം ടൈമൽ മില്ല്സ് മുബൈ ഇന്ത്യൻസിലെത്തി. 1.50 കോടി രൂപയാണ് ലേലത്തുക.
വൈസ്റ്റിൻഡീസ് ബൗളർ ഒബെഡ് മക്കോയിയെ രാജസ്ഥാൻ റോയൽസ് ഒപ്പംകൂട്ടി. 75 ലക്ഷം രൂപയാണ് നൽകിയത്.
വെസ്റ്റിൻഡീസ് ആൾറൗണ്ടർ റൊമേരിയോ ഷെപ്പോർഡിനെ ഉയർന്നതുകക്ക് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചു. 7.75 കോടി രൂപയാണ് താരത്തിന് ലഭിച്ചത്. രാജസ്ഥാൻ റോയൽസായിരുന്നു താരത്തിനായി ലേലത്തിനുണ്ടായിരുന്നത്.
സിംഗപ്പൂർ താരം ടിം ഡേവിഡ് മുംബൈ ഇന്ത്യൻസിലെത്തി. 8.25 കോടി രൂപക്കാണ് സ്വന്തമാക്കിയത്. 40 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില.
സചിൻ ടെണ്ടുൽകറുടെ മകൻ അർജുൻ ടെണ്ടുൽകറെ മുംബൈ ഇന്ത്യൻസ് നിലനിർത്തി. 30 ലക്ഷത്തിനാണ് ലേലം വിളിച്ചത്.
ആസ്ട്രേലിയൻ ക്യാപ്റ്റൻ മാത്യു വെയ്ഡിനെ 2.40 കോടി രൂപ നൽകി ഗുജറാത്ത് ടൈറ്റൻസിലെത്തിച്ചു.
മലയാളി താരം വിഷ്ണു വിനോദിനെ ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷം രൂപയാണ് ലേലത്തുക.
വെസ്റ്റിൻഡീസ് താരം അൽസാരി ജോസഫ് ഗുജറാത്ത് ടൈറ്റൻസിലെത്തി. 2.40 കോടി രൂപയാണ് തുക.
പ്രശാന്ത് സോളങ്കി ചെന്നൈയിൽ. 1.20 കോടി രൂപയാണ് ലേലത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.