വീണ്ടും ബാറ്റിങ്​ തകർച്ച; മുംബൈ പ്ലേ ഓഫ്​ കാണാതെ പുറത്താവുമോ...?

ഷാര്‍ജ: പ്ലേ ഓഫ്​ സാധ്യതക്ക്​ ജയം നിർണായകമായ മത്സരത്തിലും ബാറ്റിങ്ങിൽ പതറി മുംബൈ ഇന്ത്യൻസ്​. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്​ത മുൻ ചാമ്പ്യന്മാർക്ക്​ നേടാനായത്​ 129 റൺസ്​ മാ​ത്രം. നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ്​ നഷ്​ടത്തിലാണ്​ രോഹിത്​ ശർമയുടെ പട ഇത്രയും റൺസ്​ നേടിയത്​. മൂന്നു പേരെ പുറത്താക്കിയ ആവേശ്​ ഖാനും അക്​സർ പ​േട്ടലുമാണ്​ മുംബൈയുടെ നടുവൊടിച്ചത്​.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്​ത മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാരെ പെ​ട്ടെന്നു തന്നെ നഷ്ടമായിരുന്നു. ഏഴു റണ്‍സെടുത്ത രോഹിത് ശര്‍മയെ ആവേശ് ഖാനും 19 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡിക്കോക്കിനെ അക്‌സര്‍ പട്ടേലുമാണ്​ മടക്കിയത്​. മികച്ച സ്​കോർ പ്രതീക്ഷിച്ച മുംബൈക്ക്​ തുടക്കം തന്നെ പ്രഹരം ഏൽപിക്കാനായത്​ ഡൽഹി ബൗളർമാർക്കായി. ഈ നേട്ടം ഡൽഹി ബൗളർമാർ തുടർന്നതോടെ മുംബൈ സ്​കോറിങ്ങിന്​ വേഗം കുറഞ്ഞു. സൂര്യകുമാർ യാദവ്​ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും (33) അക്​സർപ​േട്ടൽ മുംബൈയുടെ ആ പ്രതീക്ഷയും തകർത്തു കളഞ്ഞു. പിന്നാലെ സൗരഭ്​ തവാരി(15), കീരൺ പൊള്ളാർഡ്​(6), ഹാർദിക്​ പാണ്ഡ്യ(17), നദാൻ കോൾട്ടർ നീൽ(1), ജയന്ത്​ യാദവ്​(11) എന്നവരെല്ലാം പുറത്തായി. ക്രുണാൽ പാണ്ഡ്യ(13)യും ബുംറയും(1) പുറത്താകാതെ നിന്നു.

11 മത്സരത്തില്‍ നിന്ന് 16 പോയിന്‍റുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. എന്നാൽ, മുംബൈക്ക്​ ഈ മത്സരം നിർണായകമാണ്​. 11 മത്സരങ്ങളില്‍ നിന്ന് 10 പോയന്‍റുമായി ആറാം സ്ഥാനത്താണ് അവർ.

Tags:    
News Summary - Mumbai Indians vs Delhi Capitals Flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.