ഇന്ത്യയുടെ എക്കാലത്തേും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവ്‍രാജ് സിങ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ രണ്ട് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ നിർണായക പങ്കുവഹിച്ച് താരമാണ് ആരാധകരുടെ പ്രിയപ്പെട്ട യുവി. പന്തും ബാറ്റും കൊണ്ടുള്ള യുവിയുടെ ഓള്‍റൗണ്ട് മികവ് 2007ലെ ട്വന്‍റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ടീം ഇന്ത്യക്ക് സ്വപ്ന കിരീടം സമ്മാനിക്കുകയും ചെയ്തു. എന്നാൽ എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു.
2011 ലോകകപ്പിന് പിന്നാലെ അർബുദം സ്ഥിരീകരിക്കപ്പെട്ടതോടെ യുവ്‍രാജിന് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങേണ്ടിവരും എന്ന് കരുതിയവരുണ്ട്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. തൊട്ടടുത്ത വർഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി യുവി കായിക ലോകത്തെ ഐതിഹാസിക മടങ്ങിവരവുകളുടെ പട്ടികയിൽ തന്റെ പേരുമെഴുതി. ഈ മടങ്ങിവരവിന് കാരണമായത് വിരാട് കോഹ്‍ലി നല്‍കിയ പിന്തുണയാണ് എന്ന് യുവ്‍രാജ് സിങ് പറയുന്നു.
'ഞാന്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ വിരാട് കോഹ്‍ലി പിന്തുണച്ചു. കോഹ്‍ലി പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ എനിക്ക് മടങ്ങിവരാന്‍ കഴിയുമായിരുന്നില്ല. ഇതിന് ശേഷം 2019 ഏകദിന ലോകകപ്പിന് മുമ്പ് എം എസ് ധോണി എനിക്ക് കൃത്യമായ മാർഗനിർദേശം തന്നിരുന്നു. സെലക്ടർമാർ താങ്കളെ ടീമിലേക്ക് പരിഗണിക്കുന്നില്ല എന്ന് ധോണി വ്യക്തമാക്കി. ക്രിക്കറ്റ് ഭാവി സംബന്ധിച്ച് കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കിയത് ധോണിയാണ്. എനിക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം ധോണി ചെയ്തു. 2011 ലോകകപ്പ് വരെ ധോണിക്ക് എന്നില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. ടീമിലെ നിർണായ താരമാണ് എന്ന് പറയുമായിരുന്നു. എന്നാല്‍ അസുഖബാധിതനായ ശേഷം തിരിച്ചുവന്നപ്പോൾ ക്രിക്കറ്റിലും ടീമിലും ഏറെ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞിരുന്നു’- യുവി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.