നാസർ ഹുസൈന്‍റെ ലോകകപ്പ് ഇലവനിൽ രണ്ടു ഇന്ത്യൻ താരങ്ങൾ! ജോസ് ബട്ലർ നായകൻ

ക്രിക്കറ്റിന്‍റെ വിശ്വപോരാട്ടത്തിന് വ്യാഴാഴ്ച അരങ്ങുണരും. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ആതിഥേയരായ ഇന്ത്യ ഉൾപ്പെടെ പത്തു ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്.

ക്രിക്കറ്റ് പൂരത്തിന് കൊടിയുയരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ തന്‍റെ ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ലോകകപ്പിൽ പങ്കെടുക്കുന്ന പത്തു ടീമുകളിൽനിന്നുമുള്ള ഓരോ താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, വൈൽഡ്കാർഡ് എൻട്രി വഴി ഒരു ഇന്ത്യൻ താരത്തെ കൂടി അധികമായി ടീമിലെടുത്തു.

2003 ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ നയിച്ച നാസർ ഹുസൈന്‍റെ ടീമിൽ ആസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസും കീവീസ് സൂപ്പർതാരം ട്രെൻഡ് ബോൾട്ടുമാണ് പേസർമാർ. ഓൾ റൗണ്ടർമാരായ ബംഗ്ലാദേശ് നായകൻ ശാക്കിബുൽ ഹസൻ, അഫ്ഗാൻ താരം റാഷിദ് ഖാൻ എന്നിവരാണ് സ്പിന്നർമാർ. ശ്രീലങ്കയുടെ മഹീഷ് തീക്ഷ്ണക്കൊപ്പം നെതർലൻഡ്സിന്‍റെ 23കാരൻ ബാറ്റിങ് ഓൾ റൗണ്ടർ ബാസ് ഡെ ലീഡെയും ടീമിലുണ്ട്.

പാകിസ്താൻ നായകൻ ബാബർ അസം മൂന്നാം നമ്പറിലും ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ അഞ്ചാം നമ്പറിലും ബാറ്റിങ്ങിനിറങ്ങും. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്‍റൺ ഡീകോക്കാണ് ഒരു ഓപ്പണർ. സൂപ്പർ ബാറ്റർമാരായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരാണ് മുൻ ഇംഗ്ലീഷ് താരത്തിന്‍റെ ലോകകപ്പ് ഇലവനിൽ ഇടംനേടിയ ഇന്ത്യ താരങ്ങൾ. ഇരുവരും മികച്ച ഫോമിലാണ്. ആസ്ട്രേലിയക്കെതിരെ ഇന്ദോറിൽ നടന്ന ഏകദിനത്തിൽ ഇരുവരും അർധ സെഞ്ച്വറി നേടിയിരുന്നു. ബട്ലലറാണ് നാകയൻ.

Tags:    
News Summary - Nasser Hussain Picks Two Indians In His Ultimate WC XI Captained By Jos Buttler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.