പാകിസ്താനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ മാർക്ക് ചാപ്പ്മാന്റെ ബാറ്റിങ്

അടി, തിരിച്ചടി; പാക് റൺമല അനായാസം താണ്ടി കീവീസ്

ഹൈദരാബാദ്: പാകിസ്താൻ ഉയർത്തിയ റൺമല അനായാസം മറികടന്ന് ന്യൂസിലാൻഡ് ആദ്യ സന്നാഹ മത്സരം ഗംഭീരമാക്കി. അഞ്ച് വിക്കറ്റിനാണ് കീവീസ് പാകിസ്താനെ തകർത്തത്.  ഹൈദരാബാദ് ഉപ്പൽ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 345 റൺസെടുത്തു.

സെഞ്ച്വറി നേടിയ മുഹമ്മദ് റിസ് വാന്റെയും (103) നായകൻ ബാബർ അസമിന്റെയും (80) സഉദ് ഷക്കീലിന്റെയും (75) ബാറ്റിങ് മികവിലാണ് പാക് ടീം കൂറ്റൻ സ്കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കീവീസ് 43.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപണർ രചിൻ രവീന്ദ്ര (97), കെയ്ൻ വില്യംസൺ (54), ഡാരി മിച്ചൽ (59), മാർക്ക് ചാപ്പ്മാൻ (65) എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ അതിവേഗം മറികടന്നത്.

അർധ സെഞ്ച്വറി നേടിയ കെയ്ൻ വില്യംസണും ഡാരി മിച്ചലും പരിക്കിനെ തുടർന്ന് ഇടക്ക് കളംവിട്ടെങ്കിലും കീവിസിന്റെ വിജയ ദൗത്യം ചാപ്പ്മാനും ജെയിംസ് നീഷാമും (33) ഏറ്റെടുക്കുകയായിരുന്നു. പാകിസ്താന് വേണ്ടി ഉസാമ മിർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - New Zealand vs Pakistan, World Cup 2023 Warm-Up : Rachin Ravindra, Mark Chapman Shine As New Zealand Beat Pakistan By 5 Wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.