കാൻസർ ബാധിച്ച്​ മരിച്ച ഭാര്യപിതാവിന്​ അർധസെഞ്ച്വറി സമർപ്പിച്ച്​ നീതീഷ്​ റാണ

അബൂദബി: ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിൽ ഐ.പി.എല്ലിലെ നിർണായക മത്സരത്തിനിറങ്ങിയ കൊൽകത്ത നൈറ്റ്​ റൈഡേഴ്​സ്​ ഡൽഹി കാപ്പിറ്റൽസിനെതിരെ 194 റൺസി​െൻറ കൂറ്റൻ സ്​കോർ കുറിച്ചിരുന്നു. ഓപ്പണറായിറങ്ങി 53 പന്തിൽ 81 റൺസെടുത്ത നിതീഷ്​ റാണയുടെ കരുത്തിലാണ്​ കൊൽകത്ത വമ്പൻ സ്​കോറുയർത്തിയത്​.

വെള്ളിയാഴ്​ച കാൻസർ ബാധിച്ചുമരിച്ച ഭാര്യ പിതാവി​െൻറ വിയോഗത്തി​െൻറ ദുഖത്തിലാണ്​ റാണ ക്രീസിലെത്തിയത്​. എന്നാൽ സങ്കടമെല്ലാം മറന്ന്​ ക്രീസിൽ നിറഞ്ഞാടിയ നിതീഷ്​ റാണ അർധ സെഞ്ച്വറി തികച്ചതിനുപിന്നാലെ ഭാര്യ പിതാവി​ന്​ ആദരമർപ്പിച്ചു.

ഭാര്യ പിതാവി​െൻറ പേര്​ (സുരീന്ദർ മർവ) പതിപ്പിച്ച ജഴ്​സി ക്രീസിൽ ഉയർത്തിക്കാണിച്ചാണ്​ റാണ ആദരമർപ്പിച്ചത്​. റാണയെ സഹതാരങ്ങൾ ഡ്രെസിങ്​ റൂമിലിരുന്ന്​ അഭിനന്ദിച്ചു. സീസണിലെ ആദ്യ അർധ സെഞ്ച്വറികൂടിയാണ്​ 26കാരൻ കുറിച്ചത്​. 13 ബൗണ്ടറികളും ഒരു സിക്​സറും അടങ്ങുന്നതായിരുന്നു റാണയുടെ ഇന്നിങ്​സ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.