‘ഒരു ചുവട് മുന്നോട്ട്, കരുത്തോടെ’.. വീണ്ടും ആശുപത്രി ചിത്രവുമായി ഋഷഭ് പന്ത്

ഡിസംബർ 30ന് വൻഅപകടത്തിൽ അദ്ഭുതകരമായി ജീവൻ തിരിച്ചുകിട്ടിയ ക്രിക്കറ്റർ ഋഷഭ് പന്ത് വീണ്ടും ചിത്രം പങ്കുവെച്ച് സമൂഹ മാധ്യമത്തിൽ. ശസ്ത്രക്രിയ കഴിഞ്ഞ് പതിയെ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്ന താരം ആശുപത്രിക്ക് പുറത്ത് വാക്കറിൽ നടക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഗുരുതര പരിക്കുകളുമായി നിരവധി ശസ്ത്രക്രിയകൾ നടത്തിയ പന്തിന്റെ ശരീരത്തിലെ മുറിവുകൾ ഉണങ്ങിവരികയാണെന്നും 6-9 മാസമെ​ടുത്തേ പൂർണ സ്ഥിതിയിലേക്ക് തിരിച്ചുവരൂ എന്നും ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ദേശീയ ടീമിൽ വിക്കറ്റ് കീപർ ബാറ്ററായ താരത്തിന്റെ അഭാവം വലിയ ശൂന്യതയുണ്ടാക്കുന്നതായി മുൻ നായകൻ കപിൽ ദേവ് അഭിപ്രായപ്പെട്ടിരുന്നു. ‘‘ഒത്തിരി ഇഷ്ടമാണ് അവനോട് എനിക്ക്. അവൻ അതിവേഗം തിരിച്ചുവരണം. എന്നിട്ടുവേണം, അടുത്തുചെന്ന് ഒന്ന് പൊട്ടിച്ചുകൊടുത്ത് സ്വന്തം തടി സംരക്ഷിക്കണമെന്ന് പറഞ്ഞുകൊടുക്കാൻ. നിന്റെ അപകടം കാരണം, മൊത്തം ടീമും പ്രശ്നത്തിലാണ്. അവനോട് എനിക്ക് ഇഷ്ടമായ​തുകൊണ്ടുതന്നെ അരിശത്തിലുമാണ്. എന്തുകൊണ്ടാണ് ഇന്നത്തെ ചെറുപ്പക്കാർ ഇതുപോലുള്ള അബദ്ധങ്ങൾ കാണിക്കുന്നത്. അവന് ഒരു അടി കിട്ടിയേ തീരൂ’’- എന്നായിരുന്നു കപിലിന്റെ വാക്കുകൾ. 

Tags:    
News Summary - "One Step...": Rishabh Pant Shares First Images Of Walking Since Horrific Car Crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.