മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ് പി.എം കേയേഴ്സ് ഫണ്ടിലേക്ക് 50,000 യു.എസ് ഡോളർ (3735530 ലക്ഷം ഇന്ത്യൻ രൂപ) സംഭാവനയായി നൽകി. ആശുപത്രികളിലേക്ക് ഓക്സിജൻ വാങ്ങാനാണ് പ്രധാനമായും താൻ പണം നൽകുന്നതെന്നും കമ്മിൻസ് ട്വീറ്റ് ചെയ്തു.
ഇന്ത്യ താൻ വർഷങ്ങളായി ഇഷ്ടപ്പെടുന്ന രാജ്യമാണെന്നും ഇവിടുള്ള ജനങ്ങൾ കണ്ടതിൽ വെച്ചേറ്റവും കരുണയുള്ളവരുമാണെന്നും കമ്മിൻസ് പറഞ്ഞു. കോവിഡ് കണക്ക് കൂടുന്നതിനിടയിൽ ഐ.പി.എൽ നടത്തുന്നത് അനുചിതമാണെന്ന് ചിലർ പറയുന്നുണ്ട്. ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കുന്നവർക്ക് കുറച്ച് സമയത്തെ സന്തോഷം ഐ.പി.എൽ നൽകുമെന്നാണ് തന്‍റെ അഭിപ്രായമെന്നും കമ്മിൻസ് പറഞ്ഞു.
ഐ.പി.എല്ലിലെ മറ്റുതാരങ്ങളോടും സംഭാവനകൾ അർപ്പിക്കാൻ കമ്മിൻസ് ആഹ്വാനം ചെയ്തു. ആദം സാമ്പ, കെയ്ൻ റിച്ചാർഡ്്സൺ, ആൻട്രൂ ടൈ അടക്കമുള്ള ആസ്ട്രേലിയൻ താരങ്ങൾ ഐ.പി.എൽ വിട്ട് നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് കമ്മിൻസിന്‍റെ നടപടിയെന്നത് ശ്രദ്ധേയമാണ്. 2020ലെ ഐ.പി.എൽ ലേലത്തിൽ 15.50 കോടിയുടെ റെക്കോർഡ് തുകക്കാണ് കമ്മിൻസിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.