കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ആസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ് ഇന്ത്യയിലെ കോവിഡ് ദുരിതാശ്വാസത്തിനായി നൽകുമെന്ന് പ്രഖ്യാപിച്ച തുക പി.എം കെയേഴ്സ് ഫണ്ടിലേക്ക് നൽകില്ല. യുനിസെഫ് ആസ്ട്രേലിയയിലൂടെയാകും തന്‍റെ സംഭാവന ചിലവഴിക്കുകയെന്ന് താരം അറിയിച്ചു. 50,000 യു.എഡ് ഡോളറാണ് (37ലക്ഷം രൂപ) പി.എം കെയേഴ്സ് ഫണ്ടിലേക്ക് കമ്മിൻസ് നൽകുമെന്ന് അറിയിച്ചിരുന്നത്.
ഇന്ത്യയെ സഹായിക്കാനായി 'യുനിസെഫ് ആസ്ട്രേലിയക്ക്' പണം നൽകണമെന്ന് ക്രിക്കറ്റ് ആസ്േട്രലിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മിൻസ് മനംമാറ്റിയത്. തന്‍റെ പണം ഇതിലേക്ക് നൽകുമെന്നും ക്രിക്കറ്റ് ആസ്ട്രേലിയയുടേത് മികച്ച ആശയമാണെന്നും കമ്മിൻസ് ട്വിറ്ററിലൂടെ അറിയിച്ചു.
ആസ്ട്രേലിയയിലുള്ള ജനങ്ങളെ സംഭാവനക്കായി പ്രേരിപ്പിച്ച ക്രിക്കറ്റ് ആസ്ട്രേലിയ തങ്ങളുടെ വകയായി 50,000 യു.എസ് ഡോളറും നൽകിയിട്ടുണ്ട്. യാതൊരു ഓഡിറ്റുമില്ലാത്ത പി.എം കെയേഴ്സിലേക്ക് പണം നൽകാത്തത് നല്ല തീരുമാനമായെന്ന് പാറ്റ് കുമ്മിൻസിന്‍റെ ട്വിറ്റർ പോസ്റ്റിന് താഴെ നിരവധി പേർ കമന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.