ആസ്ട്രേലിയ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പ് വിജയികൾക്കുള്ള സമ്മാനത്തുക അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രഖ്യാപിച്ചു.
ഒക്ടോബർ 16 മുതൽ ആരംഭിക്കുന്ന ടൂർണമെന്‍റിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഇതിൽ എട്ടു ടീമുകൾ യോഗ്യത റൗണ്ട് കളിക്കും. 22ന് സൂപ്പർ 12 റൗണ്ട് ആരംഭിക്കും. 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നവംബർ 13ന് ഫൈനൽ നടക്കും.
ഫൈനലിലെ വിജയികൾക്ക് 13 കോടി രൂപയാണ് സമ്മാനത്തുക. റണ്ണേഴ്സ് ടീമിന് ഇതിന്‍റെ പകുതിയായ ആറര കോടി രൂപ ലഭിക്കും. സെമി ഫൈനലിൽ തോൽക്കുന്ന ടീമുകൾക്ക് 3.2 കോടി രൂപ വീതം ലഭിക്കും. സൂപ്പർ 12 റൗണ്ടിൽ തോൽക്കുന്ന എട്ടു ടീമുകൾക്ക് 57 ലക്ഷം രൂപ വീതം ലഭിക്കും.
അഫ്ഗാനിസ്ഥാൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക ടീമുകളാണ് നേരിട്ട് യോഗ്യത നേടിയത്. മറ്റു എട്ടു ടീമുകൾ യോഗ്യത റൗണ്ട് കളിക്കണം. രണ്ടു ഗ്രൂപ്പുകളായാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് എയിൽ നമീബിയ, ശ്രീലങ്ക, നെതർലൻഡ്സ്, യു.എ.ഇ ടീമുകളും ഗ്രൂപ്പ് ബിയിൽ വെസ്റ്റ് ഇൻഡീസ്, സ്കോട്ട്ലാൻഡ്, അയർലൻഡ്, സിംബാബ്വെ ടീമുകളുമാണ്.
രണ്ടു ഗ്രൂപ്പുകളിലുമായി ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന നാലു ടീമുകൾ സൂപ്പർ 12 റൗണ്ടിലേക്ക് യോഗ്യത നേടും. മൊത്തം 45 കോടിയോളം രൂപയാണ് ഐ.സി.സി പങ്കെടുക്കുന്ന ടീമുകൾക്ക് സമ്മാനമായി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.