ഡൽഹി: പൊരുതാവുന്ന ലക്ഷ്യമായിട്ടുകൂടി പഞ്ചാബിനോട് 31 റൺസിന് തോറ്റമ്പി ഡൽഹി കാപിറ്റൽസ്. ടോസ് നഷ്ടമായി ബാറ്റേന്തിയ പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയത് 168 റൺസ് എന്ന വിജയലക്ഷ്യം. എന്നാൽ ഡൽഹിയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസിന് അവസാനിച്ചു.
നാലോവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹർപ്രീത് ബ്രാറാണ് ഡൽഹിയുടെ നടുവൊടിച്ചത്. രാഹുൽ ചാഹർ നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നതാൻ എല്ലിസ് നാലോവറിൽ 26 റൺസ് വഴങ്ങി രണ്ടുപേരെ പുറത്താക്കി. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. അതേ സമയം തോറ്റ ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്തായി.
നായകൻ ഡേവിഡ് വാർണർ ഒഴിച്ചുള്ള ബാറ്റർമാരെല്ലാം ദുരന്തമായിരുന്നു അരുൺ ജയറ്റ്ലി സ്റ്റേഡിയത്തിൽ. 27 പന്തുകളിൽ 54 റൺസെടുത്ത വാർണർ പത്ത് ഫോറുകളും ഒരു സിക്സും പായിച്ചു. പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ ഡൽഹി 65 റണ്‍സെടുത്തിരുന്നു. എന്നാൽ, വാർണറും ഓപണിങ് പാട്ണറായ ഫിലിപ് സാൾട്ടും (17 പന്തുകളിൽ 21) പുറത്തായതോടെ കളി മാറി. കാപിറ്റൽസിന്റെ ബാറ്റിങ് നിര തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.