ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരത്തിൽ മഴ കളി തുടരുന്നു. മഴയെ തുടർന്ന് ആദ്യ ദിനം കളി വൈകിയ മത്സരത്തിൽ രണ്ടാം ദിനം കളി ഇതുവരെ ആരംഭിച്ചിട്ടില്ല. ആദ്യ ദിവസം 35 ഓവർ മാത്രമാണ് മത്സരം നടന്നത്. രണ്ടാം ദിനം രാവിലെ മഴ മാറിയിട്ടുണ്ടെങ്കിലും ഗ്രൗണ്ട് മൂടികിടക്കുന്നത് തുടരുകയാണ്. ഇന്ത്യൻ ടീമും ബംഗ്ലാദേശ് ടീമും ഹോട്ടലിലേക്ക് മടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.
ആദ്യ ദിനം 35 ഓവർ മാത്രം നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 29 റൺസ് എടുക്കുന്നുതിനിടെ സകീർ ഹസൻ (0), ഷദ്മൻ ഇസ്ലാം (24) എന്നീ ഓപ്പണർമാരെ ബംഗ്ലാദേശിന് നഷ്ടമായിരുന്നു. ആകാശ് ദീപായിരുന്നു ഇരുവരെയും പറഞ്ഞയച്ചത്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്‍റോയും (31) മോമിനുൽ ഹഖും (40 നോട്ടൗട്ട്) നടത്തിയ ചെറുത്തുനിൽപ്പാണ് കടുവകളെ കരകയറ്റിയത്. അശ്വിനനാണ് ഷാന്‍റോയെ പുറത്താക്കിയത്. ആദ്യ ദിനം കളി അവസാനിച്ചപ്പോൾ മോമിനുൽ ഹഖിനൊപ്പം ആറ് റൺസുമായി മുഷ്ഫിഖുർ റഹീമാണ് ക്രീസിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.