ഇന്ത്യൻ പ്രീമിയർ ലീഗ് 14ാം സീസണിനെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നത് പ്രിയപ്പെട്ട താരം സഞ്ജു സാംസണിെൻറ ക്യാപ്റ്റൻസിയിൽ രാജസ്ഥാൻ റോയൽസ് കളത്തിലിറങ്ങുന്നതാണ്. ഇതാദ്യമായി ഒരു കേരള താരം ഐ.പി.എൽ ടീമിനെ നയിക്കുന്നുവെന്നതാണ് വിശേഷം. 2008ൽ ഏറ്റവും ദുർബലമെന്ന് വിലയിരുത്തിയ ടീമുമായി ഷെയ്ൻ വോണും സംഘവും കിരീടം നേടി വിസ്മയിപ്പിച്ച ശേഷം രാജസ്ഥാന് പേരിൽ മാത്രമേ റോയലായുള്ളൂ. ശേഷമുള്ള 12 സീസണുകളിൽ ശരാശരി പ്രകടനം. മൂന്നു തവണ മാത്രം േപ്ല ഓഫിൽ കളിച്ചവർ ഫൈനൽ കളിച്ചിട്ടില്ല.
കരുത്തുറ്റ ഓൾറൗണ്ട് ലൈനപ്പുമായി ടൂർണമെൻറിന് വന്നിട്ടും നിരാശപ്പെടുത്തി മടങ്ങുന്നതായിരുന്നു പതിവ്. കഴിഞ്ഞ സീസണിൽ പിങ്ക് കുപ്പായത്തിലിറങ്ങിയവർ, മനോഹരമായി ഒരുപിടി ഇന്നിങ്സുകളും വിജയങ്ങളും കൊണ്ട് ആരാധകർക്ക് ഉത്സവക്കാഴ്ചയൊരുക്കിയെങ്കിലും അവസാന സ്ഥാനക്കാരായി മടങ്ങി.
ഇക്കുറിയും രാജസ്ഥാൻ ചേരുവകൾ സമ്പന്നമാണ്. ടൂർണമെൻറിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ലൈനപ്പ് ഒപ്പമുണ്ട്. അതിന് കരുത്ത് പകരുന്നതാണ് ലേലത്തിൽ റെക്കോഡ് വിലയുമായി സ്വന്തമാക്കിയ സ്പെഷലിസ്റ്റ് താരം ക്രിസ് മോറിസ്. കഴിഞ്ഞ സീസണിലെ നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി ദക്ഷിണാഫ്രിക്കക്കാരൻ മോറിസിനെ സ്വന്തമാക്കിയത് 16.25 കോടി രൂപ പ്രതിഫലത്തിനാണ്. സഞ്ജുവിെൻറ ക്യാപ്റ്റൻസിയും, കുമാർസംഗക്കാരയെന്ന ലോകക്രിക്കറ്റിലെ സൂപ്പർ ബ്രെയ്ൻ ഡയറക്ടർക്കും കീഴിൽ ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സംഘത്തെയാണ് രാജസ്ഥാൻ അവതരിപ്പിക്കുന്നത്.
കോച്ച്: ആൻഡ്ര്യൂ മക്ഡൊണാൾഡ്
ക്യാപ്റ്റൻ: സഞ്ജു സാംസൺ
ബെസ്റ്റ്: ചാമ്പ്യൻ (2008)
ബാറ്റിങ്: ഡേവിഡ് മില്ലർ, മനൻ വോഹ്റ, ലിയാം ലിവിങ്സ്റ്റൺ, മഹിപാൽ ലോംറർ, യശസ്വി ജയ്സ്വാൾ..
ഓൾറൗണ്ടർ: ക്രിസ് മോറിസ്, ബെൻ സ്റ്റോക്സ്, രാഹുൽ തെവാട്ടിയ, ശിവം ദുബെ,
ശ്രേയസ് ഗോപാൽ, റിയാൻ പരാഗ്.
വിക്കറ്റ് കീപ്പർ: ജോസ് ബട്ലർ, സഞ്ജു
സാംസൺ, അനുജ് റാവത്.
സ്പിൻ: കെ.സി കാരിയപ്പ, മായങ്ക് മർകണ്ഡേ.
പേസ്: ആൻഡ്ര്യൂ ടൈ, ജയദേവ് ഉനദ്കട്, ജൊഫ്ര ആർച്ചർ,
മുസ്തഫിസുർ റഹ്മാൻ, കുൽദീപ് അമിത് യാദവ്,
ചേതൻ സകരിയ, കാർത്തിക് ത്യാഗി, ആകാശ് സിങ്.
മൂന്നു സീസണുകളിലേറെ ടീമിനൊപ്പം നിന്ന സ്മിത്തിനെ ഒഴിവാക്കിയിട്ടും രാജസ്ഥാെൻറ ബാറ്റിങ് ലൈനപ്പിന് ശൗര്യമൊട്ടും കുറഞ്ഞിട്ടില്ല. ഒറ്റക്ക് കളി ജയിപ്പിക്കാൻ കെൽപ്പുള്ള ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, ഡേവിഡ് മില്ലർ, പുതുമുഖ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റൺ, ക്രിസ് മോറിസ് എന്നീ വിദേശ താരങ്ങളുടെ സാന്നിധ്യം തന്നെ സഞ്ജുവിെൻറ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. കഴിഞ്ഞ സീസണിൽ ബിഗ് ഹിറ്റുകളിലൂടെ ഞെട്ടിച്ച രാഹുൽ തെവാത്തിയ, ശിവം ദുബെ, റിയാൻ പരാഗ്, യുവതാരം യശസ്വി ജയ്സ്വാൾ എന്നിങ്ങനെ നീളുന്നു ഇന്ത്യൻ വെടിക്കെട്ടുകാർ. ജൊഫ്ര ആർച്ചർ, ആൻഡ്ര്യൂ ടൈ, മുസ്തഫിസുർ, ജയദേവ് ഉനദ്കട് എന്നീ ട്വൻറി20 ബൗളർമാർ കൂടി ചേർന്നാൽ രാജസ്ഥാൻ ഒരു ചാമ്പ്യൻ ടീമായി മാറി.
ഓപണിങ് മുതൽ ഏഴാം നമ്പർ വരെ നീളുന്ന ബാറ്റിങ്ങിൽ പരാതികളൊന്നുമില്ല. എന്നാൽ, ബൗളിങ്ങിലെ കുന്തമുന ജൊഫ്ര ആർച്ചറിെൻറ പരിക്കാണ് സീസണിൽ ടീമിനെ ഉലയ്ക്കുന്നത്. ഇന്ത്യൻ പര്യടനത്തിനിടെ പരിക്കുപറ്റി നാട്ടിലേക്ക് മടങ്ങിയ ആർച്ചറിന് ആദ്യ മത്സരങ്ങൾ നഷ്ടമാവും. അതിെൻറ ഭാരമെല്ലാം ക്രിസ് മോറിസ്, ആൻഡ്ര്യൂ ടൈ, കാർതിക് ത്യാഗി എന്നിവരടങ്ങിയ പേസ് നിരയിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.