എം.എസ്. ധോണിയും സഞ്ജു സാംസണും (ഫയൽ ചിത്രം)

ജയിച്ചാൽ പ്ലേ ഓഫിൽ, സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു; ചെന്നൈക്ക് നിർണായക പോരാട്ടം

ചെന്നൈ: ഐ.പി.എല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ജയിച്ചാൽ സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫിൽ ഇടം നേടുന്ന രണ്ടാമത്തെ ടീമാകാം. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെ 18 റൺസിന് തോൽപ്പിച്ച കൊൽക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ഇന്നു ജയിച്ചാൽ, ഉയർന്ന റൺറേറ്റുള്ള രാജസ്ഥാന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുമാകും. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30ന് മത്സരം തുടങ്ങും.

അതേസമയം 12 പോയിന്റുമായി നാലാമതുള്ള ചെന്നൈക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. തോറ്റാൽ പ്ലേ ഓഫ് പ്രതീകൾക്ക് തിരിച്ചടിയാവും. ഡൽഹി കാപിറ്റൽസ്, ലഖ്നോ സൂപ്പർ ജയന്റ്സ് ടീമുകളും 12 പോയിന്റുമായി തൊട്ടുപിന്നിൽ ഉള്ളതിനാൽ മത്സരം ജയിക്കുകയും മികച്ച റൺറേറ്റ് നിലനിർത്തുകയും ചെയ്താൽ മാത്രമേ ചെന്നൈക്ക് മുന്നേറാനാകൂ. സീസണിൽ ആദ്യമായാണ് രാജസ്ഥാൻ - ചെന്നൈ പോരാട്ടം അരങ്ങേറുന്നത്. ഐ.പി.എല്ലിൽ ഇതുവരെ ഇരുടീമുകളും 28 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 15 തവണ ജയം ചെന്നൈക്കൊപ്പമായിരുന്നു.

ലീഗ് റൗണ്ടിൽ ചെന്നൈക്ക് ഹോം ഗ്രൗണ്ടിലെ അവസാന മത്സരമാണ് ഇന്നത്തേത്. പ്ലേ ഓഫിൽ രണ്ടാം ക്വാളിഫയർ മത്സരത്തിനും ഫൈനലിനും ചെപ്പോക്ക് വേദിയാകും. ഇന്നത്തെ മത്സരത്തിൽ ജയിക്കാനായില്ലെങ്കിൽ ഒരുപക്ഷേ ചെന്നൈ ആരാധകരുടെ 'തല'യായ എം.എസ്.ധോണിക്ക് ഹോം ഗ്രൗണ്ടിൽ കളിക്കാനുള്ള അവസാന അവസരമാകും ഇത്. 42കാരനായ ധോണി ഈ സീസണൊടുവിൽ ഐ.പി.എല്ലിൽനിന്ന് വിരമിച്ചേക്കും. 

Tags:    
News Summary - Rajasthan Royals to face Chennai Super Kings in Crucial IPL Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.