മുംബൈ: അവസാന ഓവർ വരെ ആവേശം മുറ്റിയ കളിയിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ജയം. മൂന്നു റൺസിനാണ് സഞ്ജു സാംസണും സംഘവും ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ ആറിന് 165 റൺസെടുത്തപ്പോൾ ലഖ്നോയുടെ പോരാട്ടം എട്ടിന് 162 റൺസിലവസാനിക്കുകയായിരുന്നു.
36 പന്തിൽ പുറത്താവാതെ 59 റൺസുമായി അവസാനഘട്ടത്തിൽ അടിച്ചുതകർത്ത ഷിംറോൺ ഹെറ്റ്മെയറുടെ ബാറ്റിങ്ങാണ് രാജസ്ഥാന് തുണയായത്. ആറു കൂറ്റൻ സിക്സും ഒരു ബൗണ്ടറിയുമടങ്ങിയതായിരുന്നു വെസ്റ്റിന്ത്യൻ ഇടംകൈയ്യന്റെ ഇന്നിങ്സ്. മറുപടി ബാറ്റിങ്ങിൽ 17 പന്തിൽ പുറത്താവാതെ 38 റൺസുമായി മാർകസ് സ്റ്റോയ്നിസ് അവസാനം വരെ പൊരുതിയെങ്കിലും ലഖ്നോയെ ജയത്തിലെത്തിക്കാനായില്ല. നാലു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചഹലായിരുന്നു ലഖ്നോയുടെ അന്തകൻ.
നേരത്തേ തരക്കേടില്ലാത്ത തുടക്കത്തിനുശേഷമായിരുന്നു രാജസ്ഥാന്റെ തകർച്ച. വിക്കറ്റ് നഷ്ടമില്ലാതെ 42 എന്ന നിലയിൽ നിന്ന് പൊടുന്നനെ നാലിന് 67 എന്ന സ്കോറിലേക്ക് കൂപ്പുകുത്തുകയായിരുന്നു രാജസ്ഥാൻ. ദേവ്ദത്ത് പടിക്കൽ (29), ജോസ് ബട്‍ലർ (13), സഞ്ജു (13), റാസി വാൻഡർ ഡ്യൂസൻ (4) എന്നിവരാണ് പെട്ടെന്ന് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.