ഗുവാഹതി: രഞ്ജി ട്രോഫി ഗ്രൂപ് ബി മത്സരത്തിൽ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ് പ്രതീക്ഷ. വെളിച്ചക്കുറവ് മൂലം മൂന്നാംനാൾ നേരത്തേ കളി നിർത്തുമ്പോൾ അസം ഏഴു വിക്കറ്റിന് 231 റൺസ് എന്ന നിലയിലാണ്.
ഒന്നാം ഇന്നിങ്സിൽ 188 റൺസ് പിറകിലാണ് ആതിഥേയർ. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ (116) ഒറ്റയാൻ പോരാട്ടമാണ് അസമിനെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്. ഒരു ദിവസം മാത്രം ശേഷിക്കെ മത്സരം സമനിലയിലായാലും ഒന്നാം ഇന്നിങ്സ് ലീഡിലൂടെ മൂന്നു പോയന്റ് നേടിയെടുക്കാമെന്ന കണക്കുകൂട്ടലിലാണ് സന്ദർശകർ.
കേരളത്തിനായി ബേസിൽ തമ്പി നാലും ജലജ് സക്സേന രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ടിന് 14 എന്ന നിലയിലാണ് അസം ഇന്നലെ ബാറ്റിങ് പുനരാരംഭിച്ചത്. 419 റൺസായിരുന്നു കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.