പതിറ്റാണ്ടിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഐ.സി.സി ഏകദിന, ട്വന്‍റി 20, ടെസ്റ്റ് ടീമുകളും അവയുടെ നായകൻമാരെയും തെരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷം പകർന്ന് കൊണ്ട് ഇന്ത്യൻ താരങ്ങൾ മൂന്ന് ഫോർമാറ്റിലും ഇടം പിടിച്ചിട്ടുണ്ട്. ഏകദിന-ടി20 ടീമുകളുടെ നായകനായി ഐ.സി.സി തെരഞ്ഞെടുത്തത്, എം.എസ് ധോണിയെയാണ്. ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്ലിയും. മൂന്ന് ഫോർമാറ്റിലും ടീമിലിടം നേടി കോഹ്ലി ഞെട്ടിക്കുകയും ചെയ്തു.
ആസ്ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, എന്തിന് അഫ്ഗാനിസ്ഥാൻ ടീമിൽ നിന്നുള്ള താരം വരെ ഐ.സി.സിയുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടും, മൂന്ന് ഇലവനിലും ഒരു താരങ്ങളും ഇടംപിടിക്കാത്ത ടീമായി മാറിയിരിക്കുകയാണ് പാകിസ്താൻ.
ഇതിൽ പ്രതിഷേധിച്ചുകൊണ്ട് മുൻ പാകിസ്താൻ താരം റാഷിദ് ലതീഫ് രംഗത്തെത്തുകയും ചെയ്തു. പാക് താരങ്ങളില്ലാത്തതിെൻറ നിരാശ പങ്കുവെക്കുന്നതിനൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗിനിട്ട് ഒരുകൊട്ട് കൊടുക്കാനും അദ്ദേഹം മറന്നില്ല. നാല് ഇന്ത്യൻ താരങ്ങളടങ്ങുന്ന പതിറ്റാണ്ടിലെ ടി20 ടീമിലുള്ളവരുടെ ലിസ്റ്റ് െഎ.സി.സി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. അതിന് മറുപടിയായി ''ടൈപ്പ് ചെയ്തപ്പോൾ പറ്റിയ പിശക്'' എന്ന് എഴുതിയ റാഷിദ് ബ്രാക്കറ്റിൽ 'അവർ പതിറ്റാണ്ടിലെ ഐ.പി.എൽ ടി20 ടീം എന്നെഴുതാൻ മറന്നു' എന്നും ചേർത്തു.
TYPO Error {They forget to write IPL-T20s team for the decade}
— Rashid Latif ®️🇵🇰🌹 (@iRashidLatif68) December 27, 2020
വൈകാതെ മുൻ പാകിസ്താൻ പേസ് ബൗളർ ശുഹൈബ് അക്തറിെൻറ മറുപടിയുമെത്തി. 'പ്രതീക്ഷിച്ചത് പോലെ തന്നെ' എന്നായിരുന്നു അദ്ദേഹം കുറിച്ചത്. എന്തായാലും പാക് താരങ്ങളുടെ ട്വീറ്റിന് ട്വിറ്ററിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
agar ipl hota toh maxewell thodi na hota 😂🤷♂️!!..bcs IPL defines T20 format thats why!! ☺️..kal jab virat saare award jeetega tab zyaada dard hoga aapko
— Jay Upadhyay (@JayUpad70513792) December 27, 2020
Younis Khan in Tests from 2010-2017
— حمزہ کلیم بٹ (@hamzabutt61) December 27, 2020
Matches Played: 56
Runs Scored: 4839
Average: 54.37
💯 18
Highest: 248
Hasn'tbeen Named in ICC Test team of the decade well done icc #YounisKhan pic.twitter.com/1YXHjDFbRS
the problem is none of them plays in PSL and all of them play in IPL that's why you're jealous.
— rajat kumar bhatt (@rajatkumarbhat1) December 27, 2020
and if it's ipl t20 team of the decade then where's is andre russel sunil narine mr. ipl suresh raina shane watson david warner
Rashid Khan has 89 T20i wickets. 12 against Bangladesh, 3 against Hong Kong, 34 against Ireland, 2 against Oman, 2 against Scotland, 11 against UAE, 9 against West Indies, 13 against Zimbabwe. He has 3 wickets against Pakistan, India, England, Australia, SA, NZ team of decade lol
— Faisal_bin_bashir (@Lahori2552) December 27, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.