വെസ്റ്റിൻഡീസിനെതിരെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഇന്ത്യുൻ ഓപണർ യശസ്വി ജയ്സാളിന്റെ ബാറ്റിങ്

അശ്വിന് അഞ്ച് വിക്കറ്റ്; വെസ്റ്റിൻഡീസ് 150ന് പുറത്ത്

റോ​സോ (ഡൊ​മി​നി​ക്ക): ഇന്ത്യൻ സ്പിന്നർമാർ ഒരുക്കിയ വാരിക്കുഴിയിൽ വെസ്റ്റിൻഡീസ് ബാറ്റിങ് നിര തകർന്നടിഞ്ഞു. വിൻഡീസ് പര്യടനത്തിലെ ആ​ദ്യ ടെസ്റ്റ് മ​ത്സ​രത്തിൽ ഇന്ത്യക്കെതിരെ ആതിഥേയർ ഒന്നാം ഇന്നിങ്സിൽ 150 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിനും മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുമാണ് വിൻഡീസ് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിനിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ വിക്കറ്റൊന്നും നഷ്ടമാകാതെ 80 റൺസെന്ന നിലയിലാണ്. അരങ്ങേറ്റ മത്സരത്തിൽ രോഹിതിനൊപ്പം ഒാപണിറങ്ങിയ യശസ്വി ജയ്സാൾ 40 ഉം രോഹിതി ശർമ 30 റൺസുമായി ക്രീസിലുണ്ട്.

ഡൊമനിക വിൻഡ്സർ പാർക്കിൽ ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ക്യാ​പ്റ്റ​ൻ ബ്രാ​ത് വെ​യ്റ്റ് ബാ​റ്റി​ങ് തി​ര​ഞ്ഞെടുക്കുകയായിരുന്നു. മു​ഹ​മ്മ​ദ് സി​റാ​ജും ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ടു​മാ​ണ് ഓ​പ​ണി​ങ് സ്പെ​ൽ എ​റിഞ്ഞത്. പേസ് ബൗളർമാർക്കെതിരെ ശ്രദ്ധയോടെ ബാറ്റേന്തിയ വിൻഡീസ് ഓപണർമാർ പ​ത്ത് ഓ​വ​ർ പി​ന്നി​ടു​മ്പോ​ൾ സ്കോ​ർ ബോ​ർ​ഡി​ൽ വിക്കറ്റൊന്നും നഷ്ടപ്പെട 29 റൺസ് ചേർത്തിരുന്നു. ഓ​പ​ണ​ർ​മാ​ർ ന​ങ്കൂ​ര​മി​ടു​മെ​ന്ന് തോ​ന്നി​യ സമയം അ​ശ്വി​ൻ ഇ​ന്ത്യ​ക്ക് ആ​ദ്യ ബ്രേ​ക് ത്രൂ ​ന​ൽ​കി. ത​ഗെ​ന​രേ​യ്ൻ(12) ബൗ​ൾ​ഡാ​യി. ബ്രാ​ത് വെ​യ്റ്റി​ന്റെ(20) ചെ​റു​ത്തു​നി​ൽ​പ്പും അ​ശ്വി​ൻ ത​ന്നെ അ​വ​സാ​നി​പ്പി​ച്ചു. റെയ്മൺ റെ​യ്ഫ​ർ രണ്ട് റൺസെടുത്ത് ഷർദുൽ താക്കൂറിന് വിക്കറ്റ് നൽകി മടങ്ങി. ബ്ലാ​ക്ക് വു​ഡ് 14 ഉം ജോ​ഷ്വ ഡാ ​സി​ൽ​വ​ രണ്ടും റൺസെടുത്ത് രവീന്ദ്ര ജഡേജക്ക് വിക്കറ്റ് നൽകി മടങ്ങി.

അഞ്ചാം വിക്കറ്റിൽ അ​ലി​ക്ക് അ​ത്നാ​സെയും ജാസൺ ഹോൾഡറും നടത്തിയ ചെറുത്തു നിൽപ്പാണ് ടീം സ്കോർ 100 കടത്തിയത്. 18 റൺസെടുത്ത ജാസൺ ഹോൾഡർ സിറാജിന്റെ പന്തിൽ ഷർദുൽതാക്കൂറിന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ അൽസാരി ജോസഫിനെ (2) നിലയുറപ്പിക്കും മുൻപ് അശ്വിൻ പുറത്താക്കി. അർധ സെഞ്ച്വറിക്കരികെ അ​ലി​ക്ക് അ​ത്നാ​സെ (47) ഉം വീണു. അശ്വിൻ തന്നെയാണ് മടക്കടിക്കറ്റ് നൽകിയത്. കെമർ റോച്ചിനെ (1) എൽബിയിൽ കുരുക്കി ജദേജ പറഞ്ഞയച്ചു. വിൻഡീസ് സ്കോർ 150 നിൽകെ ജോമൽ വാരിക്കനെ (1) അവസാന ഇരയാക്കി അശ്വിൻ ഇന്നിങ്സ് അവസാനിപ്പിച്ചു.

റഹ്കീം കോൺവാൾ 19 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജും ഷർദുൽ താക്കൂറും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - Ravichandran Ashwin five wickets; West Indies 150 out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.