ഇന്ത്യൻ ടി-20 ടീമിന്‍റെ അഭിവാജ്യ ഘടകമായി മാറിയ താരമാണ് റിങ്കു സിങ്. തന്‍റെ ഫിനിഷിങ് ടച്ചുകൾകൊണ്ട് ആരാധകരെയും ഇന്ത്യൻ ടീമിനെയും ത്രസിപ്പിക്കാൻ റിങ്കുവിന് സാധിക്കാറുണ്ട്. എന്നാൽ സെപ്റ്റംബർ അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയിൽ ഒരു സ്ക്വാഡിൽ പോലും താരത്തെ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഭൂരിഭാഗം പ്രധാന താരങ്ങളും ദുലീപ് ട്രോഫിയിൽ മത്സരിക്കാൻ എത്തുന്നുണ്ട്.
വിരാട് കോഹ്ലി, രോഹിത് ശർമ, ആർ അശ്വിൻ, ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരൊഴികെ നിലവിൽ ഇന്ത്യൻ ടീമിന്‍റെ ഭാഗമായുള്ള താരങ്ങളെല്ലാം ദുലീപ് ട്രോഫി കളിക്കുന്നുണ്ട്. എന്നാൽ റിങ്കു, സഞ്ജു സാംസൺ പോലെയുള്ള താരങ്ങളെ പരിഗണിച്ചില്ല. താൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തതിനാലായിരിക്കും ടീമിലേക്ക് പരിഗണിക്കാതിരുന്നത് എന്നാണ് റിങ്കു പറയുന്നത്. ' ഞാൻ ആഭ്യന്തര സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ല, രഞ്ജി ട്രോഫിയിൽ ഞാൻ കുറച്ച് മത്സരങ്ങളെ കളിച്ചുള്ളൂ, എന്നെ പരിഗണിക്കാതിരുന്നത് എന്‍റെ പ്രകടനം മൂലമാണ്. അടുത്ത റൗണ്ടിൽ കളിക്കാമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,' റിങ്കു പറഞ്ഞു.
ബംഗ്ലാദേശിനെതിരെയും ന്യൂസിലൻഡിനെതിരെയുമുള്ള ടി-20 മത്സരങ്ങളിൽ റിങ്കു കളിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.