ഇഞ്ചോടിഞ്ചിൽ ഡൽഹി വീണു; ഒരു റൺസ്​ ജയവുമായി ബാംഗ്ലൂർ ഒന്നാമത്​

ഹൈദരാബാദ്​: അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തിൽ ​ ഡൽഹി കാപ്പിറ്റൽസിനെ റോയൽ ചാലഞ്ചേഴ്​സ്​ ഒരു റൺസിന്​ വീഴ്​ത്തി. അവസാന പന്തിൽ വിജയത്തിലേക്ക്​ ആറു റൺസ്​ വേണ്ടിയിരുന്ന ഡൽഹിക്കായി ബാറ്റേന്തിയ ഋഷഭ്​ പന്തിന്​​ നാലു റൺസ്​ ചേർക്കാനേ ആയുള്ളൂ. അവസാന ഓവറിൽ വിജയത്തിനായി​ 14 റൺസ്​ തേടി ബാറ്റേന്തിയ ഡൽഹിയെ സിറാജ്​​ 13 റൺസിലൊതുക്കുകയായിരുന്നു. ഒരു റൺസ്​​ ജയവുമായി ബാംഗ്ലൂർ പോയന്‍റ്​ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക്​ കയറി.


47 റൺസിന്​ മൂന്നുവിക്കറ്റ്​ വീണ്​ വിജയത്തിലേക്ക് വലിയ റൺനിരക്ക്​ വേണ്ടിയിരുന്ന ഡൽഹിയെ അവസാന പന്തുവരെയെത്തിച്ചത്​ ഷിംറോൺ ഹെറ്റ്​മെയറിന്‍റെ അതിവേഗ അർധ സെഞ്ച്വറിയാണ്​. 25 പന്തിൽ നിന്നും 53 റൺസെടുത്ത ഹെറ്റ്​മെയറിന്‍റെ ബാറ്റിൽ നിന്നും നാലു സിക്​സറുകളും രണ്ട്​ ബൗണ്ടറികളും പിറന്നു. ഋഷഭ്​ പന്ത്​ 58 റൺസെടുത്തെങ്കിലും അതിനായി നേരിട്ട 48 പന്തുകൾ മത്സരത്തിന്‍റെ വിധി കുറിക്കാൻ പോന്നവയായിരുന്നു. പ്രഥി ഷാ (21), ശിഖർ ധവാൻ (6), സ്റ്റീവ്​ സ്​മിത്ത്​ (4), മാർകസ്​ സ്​റ്റോയ്​നിസ്​ (22) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ സ്​കോറുകൾ. ബാംഗ്ലൂരിനായി ഹർഷൽ പ​േട്ടൽ രണ്ട്​ വിക്കറ്റെടുത്തു.

ആദ്യം ബാറ്റുചെയ്​ത ബാംഗ്ലൂരിനായി എ.ബി ഡിവില്ലിയേഴ്​സ്​ ഒരിക്കൽ കൂടി പെയ്​തിറങ്ങുകയായിരുന്നു. 42 പന്തിൽ നിന്നും 75 റ​ൺസെടുത്ത ഡിവില്ലിയേഴ്​സിന്‍റെ ചുമലിലേറി അഞ്ചിന്​ 171 റൺസ്​ എന്ന നിലയിലാണ്​ ബാംഗ്ലൂർ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​. ​ഐ.പി.എല്ലിലെ തന്‍റെ 40ാം അർധ സെഞ്ച്വറി കുറിച്ച എ.ബി.ഡി 5000 റ​ൺസെന്ന നാഴികക്കല്ലും പിന്നിട്ടു.


ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്‍റെ സ്​കോർ 30ൽ നിൽക്കേ അടുത്തടുത്ത പന്തുകളിൽ നായകൻ വിരാട്​ കോഹ്​ലിയും (12), ദേവ്​ദത്ത്​ പടിക്കലും (17) കുറ്റിതെറിച്ച്​ മടങ്ങിയതോടെ ബാറ്റിങ്​ നിര സമ്മർദ്ദത്തിലായിരുന്നു. തുടർന്നെത്തിയ ​െഗ്ലൻ മാക്​സ്​വെൽ (20 പന്തിൽ 25) മികച്ച തുടക്കം മുതലെടുക്കാനാവാതെ പുറത്തായി. 22പന്തിൽ നിന്നും 31 റ​ൺസെടുത്ത രജത്​ പട്ടീഥാറിനെ കൂട്ടുപിടിച്ച്​ ഡിവില്ലിയേഴ്​സ്​ പതിയെ ബാംഗ്ലൂരിനെ എടുത്തുയർത്തുകയായിരുന്നു. മാർകസ്​ സ്​റ്റോയ്​നിസ്​ എറിഞ്ഞ അവസാന ഓവറിൽ മൂന്നു സിക്​സറുകളക്കം അടിച്ചു കൂട്ടിയ 23 റൺസാണ്​ ബാംഗ്ലൂർ സ്​​േകാർ 170 കടത്തിയത്​.

Tags:    
News Summary - Rishabh Pant, Shimron Hetmyer Fire Together As Delhi Capitals Inch Towards Target

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.