മുംബൈ: അർധ സെഞ്ച്വറികളുമായി ഓപണർ ശുഭ്മൻ ഗില്ലും സൂപ്പർ താരം വിരാട് കോഹ്‍ലിയും തകർപ്പനടികളിലൂടെ ക്യാപ്റ്റൻ രോഹിത് ശർമയും കളം നിറഞ്ഞപ്പോൾ ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. 31 ഓവർ പിന്നിടുമ്പോൾ ഒന്നിന് 221 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 74 പന്തിൽ ഒരു സിക്സും ആറ് ഫോറുമടക്കം 70 റൺസുമായി വിരാട് കോഹ്‍ലിയും 18 പന്തിൽ 21 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ. 65 പന്തിൽ മൂന്ന് സിക്സും എട്ട് ഫോറുമടക്കം 79 റൺസെടുത്ത ശുഭ്മൻ ഗിൽ കാലിലെ പരിക്ക് കാരണം തിരിച്ചു കയറി.
29 പന്തിൽ നാല് സിക്സും നാല് ഫോറുമടക്കം 47 റൺസടിച്ച രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ടിം സൗത്തിയുടെ പന്ത് സിക്സടിച്ച് അർധസെഞ്ച്വറി പൂർത്തിയാക്കാനുള്ള നായകന്റെ ശ്രമം പാളിയപ്പോൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഏറെ ദൂരം പിന്നിലേക്കോടി മനോഹരമായി കൈയിലൊതുക്കുകയായിരുന്നു.
ന്യൂസിലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യയും ന്യൂസിലൻഡും കളത്തിലിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.