മുംബൈ: ഐ.പി.എൽ മത്സരങ്ങൾക്ക് യു.എ.ഇയിലെ മൈതാനങ്ങളിൽ തീപിടിക്കാനിരിക്കുകയാണ്. റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിെൻറ കപ്പിത്താൻ വിരാട് കോഹ്ലിയടക്കമുള്ള താരങ്ങൾ യു.എ.ഇയിൽ എത്തിക്കഴിഞ്ഞു. കൂടുതൽ ടീമുകളും താരങ്ങളും വരും ദിവസങ്ങളിലായി യു.എ.ഇയിൽ പറന്നിറങ്ങും.
യു.എ.ഇയിലേക്ക് പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയും ഭാര്യ റിഥികയും പി.പി.ഇ കിറ്റണിഞ്ഞും മകൾ സമൈറ സുരക്ഷ വസ്ത്രങ്ങളില്ലാതെയുമുള്ള ചിത്രം മുംബൈ ഇന്ത്യൻസിെൻറ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ വിമർശനവും ഉപദേശവുമായി നിരവധി പേരെത്തി.
കോവിഡ് പ്രതിരോധ ശേഷി കുഞ്ഞുങ്ങളിൽ കുറവായതിനാൽ തന്നെ അവർക്ക് അതീവ സുരക്ഷയേകണമെന്ന കാര്യം മറക്കരുതെന്ന് നിരവധി പേർ ഉപദേശിച്ചു. എന്നാൽ കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ പി.പി.ഇ കിറ്റുകൾ ലഭ്യമല്ലെന്നും ഇവ കുഞ്ഞുങ്ങളിൽ ശ്വാസതടസ്സമുള്ളവയടക്കം ഉണ്ടാക്കിയേക്കാമെന്നുമുള്ള വിശദീകരണവുമായും നിരവധി പേരെത്തി. സമൈറയുടെ രണ്ടാമത് ഐ.പി.എൽ എന്ന അടിക്കുറിപ്പോടെയാണ് മുംബൈ ഇന്ത്യൻസ് ചിത്രം പോസ്റ്റ് ചെയ്തത്.
രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം സ്വന്തമാക്കിയ സന്തോഷത്തിലാണ് രോഹിത്തും കുടുംബവും യു.എ.ഇയിലേക്ക് പറക്കുന്നത്. മുംബൈ ഇന്ത്യൻസാണ് നിലവിലെ ഐ.പി.എൽ ചാമ്പ്യന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.