ആസ്ട്രേലിയ എക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എക്ക് ലീഡ്. രണ്ടാം ദിനം 99ന് നാല് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയയെ 195 റൺസിൽ ഇന്ത്യ ഓളൗട്ടാക്കി. ആറ് വിക്കറ്റ് നേടിയ മുകേഷ് കുമാറാണ് ഓസീസിന്‍റെ നടുവൊടിച്ചത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം കളി അവസാനിച്ചപ്പോൾ 120 റൺസിന്‍റെ ലീഡുണ്ട്. 208ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം അവസാനിച്ചത്. അർധസെഞ്ച്വറികളുമായി സായ് സുദർശനും ദേവ്ദത്ത് പടിക്കലുമാണ് ക്രീസിൽ. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 178 റൺസിന്‍റെ കൂട്ടുക്കെട്ടാണ് സൃഷ്ടിച്ചത്. 185 ബോൾ നേരിട്ട സുദർശൻ ഒമ്പത് ഫോറുമായി 96 റൺസ് സ്വന്തമാക്കി. 167 പന്ത് നേരിട്ട പടിക്കൽ അഞ്ച് ഫോറിന്‍റെ അകമ്പടിയോടെ 80 റൺസ് സ്വന്തമാക്കി.
ഓപ്പണർമാരായ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (5) അഭിമന്യു ഈഷ്യരൻ (12) എന്നിവരാണ് പുറത്തായ ബാറ്റർമാർ. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച സംഭവിച്ചിരുന്നു. എന്നാൽ മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സിൽ മികച്ച തിരിച്ചുവരവാണ് സുദർശൻ-പടിക്കിൽ എന്നിവരുടെ ചിറകിലേറി ഇന്ത്യ നടത്തുന്നത്. ചതുർ ദിന ടെസ്റ്റ് മത്സരത്തിൽ രണ്ട് ദിവസം ബാക്കിയിരിക്കെ മികച്ച ലീഡ് സ്വന്തമാക്കി ആസ്ട്രിലേയയെ രണ്ടാം ഇന്നിങ്സിൽ പൂട്ടാനാണ് ഇന്ത്യ ശ്രമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.