നോട്ടിങ്​ഹാമിൽ തിളങ്ങിയ ജദേജക്ക്​ ലോഡ്​സ്​ ടെസ്റ്റിനുള്ള മഞ്​ജരേക്കറുടെ ഇലവനിൽ സ്​ഥാനമില്ല; കാരണം ഇതാണ്​

ലണ്ടൻ: മഴ രസംകൊല്ലിയായതോടെ ഇന്ത്യ-ഇംഗ്ലണ്ട്​ ഒന്നാം ക്രിക്കറ്റ്​ ടെസ്റ്റ്​ സമനിലയിൽ അവസാനിച്ചിരുന്നു. നാലാം ദിവസം കളിയവസാനിക്കു​േമ്പാൾ ഇന്ത്യയായിരുന്നു ഡ്രൈവിങ്​ സീറ്റിൽ. ഒമ്പത്​ വിക്കറ്റുകൾ കൈയ്യിലിരിക്കേ അഞ്ചാം ദിനം ഇന്ത്യക്ക്​ വിജയിക്കാൻ 157 റൺസ്​ കൂടി മതിയായിരുന്നു. എന്നാൽ ഒരു പന്തുപോലും എറിയാനാകാതെ അഞ്ചാം ദിനം മത്സരം ഉപേക്ഷിച്ചു.

ലോഡ്​സിലാണ്​ രണ്ടാം ടെസ്റ്റ്​. ഇപ്പോൾ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും കമ​​േന്‍ററ്റുമായി സഞ്​ജയ്​ മഞ്​ജരേക്കർ. രസകരമായ വസ്​തു​ത എന്താണെന്ന്​ വെച്ചാൽ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്​സിൽ നിർണായക അർധസെഞ്ച്വറിയുമായി ടീമിന്​ തുണയായ രവീന്ദ്ര ജദേജയെ അദ്ദേഹം ടീമിൽ ഉൾപെടുത്തിയില്ല. ജദേജയുമായി കാലങ്ങളായി നിലനിൽക്കുന്ന ഉരസലാണ്​ കാരണമെന്ന്​ ചിന്തിക്കാൻ വര​ട്ടെ.

ബാറ്റിങ്​ മികവിന്‍റെ അടിസ്​ഥാനത്തിലാണ്​ ആർ. അശ്വിനെ പിന്തള്ളി ജദേജ ടീമിൽ ഇടംപിടിച്ചത്​. ബാറ്റിങ്ങിൽ തിളങ്ങിയ ജദേജക്ക്​ പക്ഷേ പന്ത്​ കൊണ്ട്​ തിളങ്ങാനായില്ല. ഏഴാം നമ്പറിൽ ഇറങ്ങി 56 റൺസാണ്​ ജദേജ സ്​കോർ ചെയ്​തത്​. ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ 20 വിക്കറ്റുകളും വീഴ്​ത്തിയത്​ പേസർമാറായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഇത്​ രണ്ടാം തവണ മാത്രമാണ്​ പേസർമാർ 20 വിക്കറ്റുകളും വീഴ്​ത്തിയത്​. 2018ൽ ജൊഹനാസ്​ബർഗിലെ വാൻഡറേഴ്​സിൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ആദ്യ സംഭവം. ലോഡ്​സിൽ ജദേജക്ക്​ പകരം അശ്വിനെ കളിപ്പിക്കണമെന്നാണ്​ മഞ്​ജരേക്കറുടെ നിലപാട്​.

ഒന്നാം ടെസ്റ്റിൽ ഇംഗ്ലീഷ്​ നായകൻ ജോ റൂട്ടിന്‍റെയടക്കം നിർണായക വിക്കറ്റ്​ സ്വന്തമാക്കിയ ശർദുൽ ഠാക്കൂറിനും മഞ്​ജരേക്കറിന്‍റെ ടീമിൽ ഇടം നേടാനായില്ല. നാലു വിക്കറ്റുകളാണ്​ ശർദുൽ ആദ്യ ഇന്നിങ്​സിൽ വീഴ്​ത്തിയത്​.

കെ.എൽ. രാഹുലും രോഹിത്​ ശർമയുമാണ്​ മഞ്​ജരേക്കറിന്‍റെ ഇലവനിലെ ഓപണർമാർ.​ മൂന്നാം നമ്പരിൽ ചേതേശ്വർ പുജാരയെയാണ്​ അദ്ദേഹം തെരഞ്ഞെടുത്ത്​. നായകൻ വിരാട്​ കോഹ്​ലിക്കും ഉപനായകൻ അജിൻക്യ രഹാനെക്കും പിറകിൽ ആറാം സ്​ഥാനത്ത്​ സ്​പെഷ്യലിസ്റ്റ്​ ബാറ്റ്​്​സ്​മാനെ ഇറക്കണമെന്നാണ്​ അദ്ദേഹം നിർദേശിക്കുന്നത്​. രണ്ടോ മൂന്നോ ബാറ്റ്​സ്​മാൻമാർക്ക്​ ഫോമില്ലാത്തതിനാൽ ബാറ്റിങ്​ നിരക്ക്​ ആഴം നൽകാനാണ്​ ബാറ്റ്​സ്​മാനെ ഉൾപെടുത്താൻ അദ്ദേഹം നിർദേശിക്കുന്നത്​.

ഋഷഭ്​ പന്തായിരിക്കും ഏഴാമൻ. സ്​പിന്നറുടെ റോളിൽ അശ്വിൻ എത്തും. ജസ്​പ്രീത്​ ബൂംറ, മുഹമ്മദ്​ ഷമി, മുഹമ്മദ്​ സിറാജ്​ എന്നിവരാണ്​ പേസർമാർ.

സഞ്​ജയ്​ മഞ്​ജരേക്കറുടെ ഇന്ത്യൻ ഇലവൻ: കെ.എൽ. രാഹുൽ, രോഹിത്​ ശർമ, ചേതേശ്വർ പുജാര, വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), അജിൻക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ്​ പന്ത്​ (കീപ്പർ), ആർ. അശ്വിൻ, ജസ്​പ്രീത്​ ബൂംറ, മുഹമ്മദ്​ ഷമി, മുഹമ്മദ്​ സിറാജ്​

Tags:    
News Summary - Sanjay Manjrekar Picks India’s Playing XI For Lord’s Test Ravindra Jadeja out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.