മൂന്നുമാസമായി ഫോൺ ഉപയോഗിക്കാറില്ല; പൂർണമായും കളിയിൽ ശ്രദ്ധിച്ചു, ലോകകപ്പ് സെലക്ഷനെ കുറിച്ച് സഞ്ജു സാംസൺ

ട്വന്റി 20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടതിനെ കുറിച്ച് പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസ്ൺ. ലോകകപ്പ് ടീമിൽ ഇടംപിടിച്ചത് വൈകാരികമായ ഒരു അനുഭവമായിരുന്നുവെന്ന് സഞ്ജു സാംസൺ പറഞ്ഞു. ടീമിൽ ഉൾപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെ പടിവാതിൽ വരെ എത്തിയെന്ന് തനിക്കറിയാമായിരുന്നു. ടീമിൽ സെലക്ഷൻ ലഭിക്കണമെങ്കിൽ താൻ ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തണമായിരുന്നു.

അതിനായി മൂന്ന് മാസത്തോളം ഫോൺ മാറ്റിവെച്ച് ഗെയിമിൽ മാത്രം ശ്രദ്ധിച്ചു. മികച്ച പ്രകടനം നടത്തുക, ടീമിനെ വിജയിപ്പിക്കുക എന്നതിൽ മാത്രമായി തന്റെ ലക്ഷ്യം ഒതുങ്ങി​യെന്ന് സഞ്ജു സാംസൺ സ്റ്റാർ സ്​പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ലോകകപ്പ് സെലക്ഷനും വലിയൊരു വേദിയിൽ ബാറ്റ് ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു.

തനിക്ക് തന്നിൽ തന്നെ വിശ്വാസമുണ്ട്. തന്റെ കഴി​വിനോട് നീതി പുലർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ലോകകപ്പെന്ന വലിയ വേദിയിൽ രാജ്യത്തിനായി മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു. ഐ.പി.എല്ലിൽ മികച്ച പ്രകടനമാണ് സഞ്ജു സാംസൺ നടത്തിയത്.

Tags:    
News Summary - Sanju Samson confident of good show in T20 World Cup after IPL heroics: I am ready for it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.