വീണ്ടും അവസരം തുലച്ച് സഞ്ജു; ദുലീപ് ട്രോഫിയിലും നിരാശ

ദുലീപ് ട്രോഫി മത്സരത്തിലും നിരാശകരമായ ബാറ്റിങ് സമ്മാനിച്ച് സഞ്ജു സാംസൺ. ഇന്ത്യക്ക് ഡിക്ക് വേണ്ടി രണ്ടാം മത്സരത്തിൽ കളത്തിൽ ഇറങ്ങിയ സഞ്ജു സാംസൺ ആറ് പന്ത് നേരിട്ട് അഞ്ച് റൺസ് മാത്രം നേടി പുറത്തായി. ആഖിബ് ഖാന്‍റെ പന്തിൽ പ്രസിദ്ധ് കൃഷ്ണക്ക് ക്യാച്ച് നൽകിയാണ് അദ്ദേഹം കളം വിട്ടത്. ഒരു ബൗണ്ടറി നേടാൻ സഞ്ജും സാംസണ് സാധിച്ചു. ആദ്യ റൗണ്ടിൽ ഒരു ടീമിലും ഉൾപ്പെടാതിരുന്ന സംഞ്ജുവിന് മികച്ച അവസരമായിരുന്നു ഇന്ന് ലഭിച്ചത്. എന്നാൽ അത് മുതലാക്കാൻ താരത്തിന് സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

നിലവിൽ ഇന്ത്യ എ ക്കെതിരെ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ ഡിയുടെ നായകൻ അയ്യർ. ബാറ്റിങ്ങിനയക്കപ്പെട്ട മായങ്ക് അഗർവാൾ നയിച്ച ഇന്ത്യ എ 290 റൺസ് നേടി എല്ലാവരും പുറത്തായിരുന്നു. 89 റൺസുമായി ഷംസ് മുലാനിയും 53 റൺസുമായി തനുഷ് കൊട്ടിയാനുമാണ് ഇന്ത്യ എയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എക്ക് തകർച്ചയായിരുന്നു ഫലം.

ടീം സ്കോർ 55 റൺസിലെത്തിയപ്പോൾ തന്നെ ആദ്യ നാല് ബാറ്റർമാരും പവലിയനിലേക്ക് തിരിച്ചെത്തിയിരുന്നു. നായകൻ ശ്രേയസ് അയ്യർ പൂജ്യനായാണ് മടങ്ങിയത്. ഒടുവിൽ ആദ്യ ഇന്നിങ്സിൽ 183 റൺസ് നേടി എല്ലാവരും പുറത്തായിരുന്നു. 92 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ മാത്രമാണ് ഇന്ത്യ ഡിയിൽ പിടിച്ചുനിന്നത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 115 റൺസിനുമായു ഇന്ത്യ എ ബാറ്റിങ് തുടരുകയാണ്. നിലവിൽ ഇന്ത്യ എക്ക് 222 റൺസിന്‍റെ ലീഡുണ്ട്.

Tags:    
News Summary - sanju samson failed in duleep trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.