രാജസ്ഥാൻ റോയൽസിന്‍റെ മലയാളി നായകൻ സഞ്ജു സാംസണെ പുകഴ്ത്തി ക്രിസ് മോറിസ്. ഐ.പി.എൽ ലേലത്തിൽ 16 കോടി രൂപയുടെ റെക്കോർഡ് തുകക്ക് രാജസ്ഥാൻ റോയൽസിലെത്തിയതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ താരം മനസ്സുതുറന്നത്.
''സഞ്ജുവുമായി എനിക്ക് നല്ല ബന്ധമുണ്ട്. രാജസ്ഥാൻ റോയസിനായും ഡൽഹി ഡെയർ ഡെവിൾസിനായും ഞങ്ങൾ ഒന്നിച്ചു കളിച്ചിട്ടുണ്ട്. യുവതാരമായ ഒരു നായകനായല്ല, മികച്ച ക്രിക്കറ്റ് തലച്ചോറുള്ള കളിയെ ഗൗരവത്തോടെ സമീപിക്കുന്ന താരമായാണ് അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന് കീഴിൽ കളിക്കാൻ കാത്തിരിക്കുകയാണ്''-മോറിസ് ഒരു ഒരു അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ ഏതാനും സീസണുകളിലായി രാജസ്ഥാൻ റോയൽസിന്‍റെ ബാറ്റിങ് നിരയുടെ അവിഭാജ്യഘടകമായ സഞ്ജുവിന് ഈ വർഷമാണ് മാനേജ്മെന്റ് നായകസ്ഥാനം നൽകിയത്. ബെൻസ്റ്റോക്സ്, ജോസ് ബട്ലർ, ജോഫ്ര ആർച്ചർ, ഡേവിഡ് മില്ലർ അടക്കമുള്ള വൻ താരനിരയുമായാണ് രാജസ്ഥാൻ പോരിനിറങ്ങുന്നത്. ഏപ്രിൽ 12ന് കിങ്സ് ഇലവൻ പഞ്ചാബുമായാണ് രാജസ്ഥാന്‍റെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.