ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് മറക്കാൻ ആഗ്രഹിക്കുന്ന വർഷമാണ് 2019. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും താരം പുലർത്തിയ മോശം പ്രകടനങ്ങൾക്ക് ആരാധകരിൽ നിന്നടക്കം വിമർശനം നേരിടേണ്ടിവന്നു. ഇത് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ നിന്നും താരത്തിന് പുറത്തേക്ക് വഴിതുറക്കുകയും ചെയ്തു. അത് ഗുണകരമായതാകെട്ട മലയാളി താരമായ സഞ്ജു സാംസണായിരുന്നു. എന്നാൽ, പ്രതീക്ഷിച്ച പ്രകടനം നടത്താത്തതിനെ തുടർന്ന് സഞ്ജു വീണ്ടും ടീമിൽ നിന്നും ഒൗട്ടായി.
വെസ്റ്റ് ഇഡീസിനെതിരായ പരമ്പരയിൽ താരത്തിന് ഇടംലഭിച്ചില്ല. പക്ഷെ, ശിഖർ ധവാൻ പരിക്കേറ്റ് പുറത്തുപോയതോടെ സഞ്ജുവിന് വിൻഡീസിനെതിരായ ടി20 പരമ്പരയിൽ വീണ്ടും അവസരം ലഭിച്ചെങ്കിലും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കാനായില്ല. എന്നാൽ 2020ൽ ശ്രീലങ്ക, ന്യൂസീലൻഡ് ടീമുകൾക്കെതിരെ കളിക്കാൻ താരത്തിനായി.
മികച്ച താരമായിട്ട് കൂടി സഞ്ജുവിന് പന്തിനേക്കാൾ കുറവ് അവസരങ്ങൾ ദേശീയ ടീമിൽ ലഭിക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജുവിെൻറ കോച്ചായ ബിജു ജോർജ്.
'സഞ്ജുവിനോട് അടുപ്പമുള്ള ആൾ എന്ന നിലക്ക് എന്നോട് ഇൗ ചോദ്യം ചോദിച്ചാൽ.. അവന് അതിലേറെ അവസരങ്ങൾ ലഭിക്കണമായിരുന്നു, എന്ന് ഞാൻ പറയും. എന്നാൽ ഇന്ത്യൻ ടീമിെൻറ കണ്ണിലൂടെ നോക്കുകയാണെങ്കിൽ, എന്തുകൊണ്ടാണ് ഋഷഭ് പന്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കുന്നത്...? ആദ്യത്തെ കാര്യം, അവൻ ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാൻ ആണ്. രണ്ടാമത്തെ കാര്യം, ലോകകപ്പ് മുന്നിൽ കണ്ടാണ് ഇന്ത്യ ടീമിനെ ഒരുക്കുന്നത്.
ചിലപ്പോൾ മികച്ച ഇടംകൈയ്യൻ സ്പിന്നർ അല്ലെങ്കിൽ ലെഗ് സ്പിന്നർ ഉള്ള ടീമിനെതിരെ ഇന്ത്യക്ക് കളിക്കേണ്ടി വന്നേക്കാം. അതുപോലെ അപകടകാരിയായ ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറുള്ള ടീമിനെതിരെയും ഇന്ത്യക്ക് ലോകകപ്പിൽ മത്സരങ്ങൾ വന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ ഇടംകൈയ്യൻ ബാറ്റ്സ്മാനായ പന്ത് ടീമിന് മുതൽക്കൂട്ടാകും എന്നാണെെൻറ അഭിപ്രായം. ഇക്കാര്യത്തിൽ എല്ലാം ടീമിെൻറ കൈയ്യിലാണ്. നായകനും കോച്ചുമാണ് എല്ലാം തീരുമാനിക്കുന്നത്.. -ബിജു ജോർജ് ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരു ടീമിനെതിരേ പന്ത്, സഞ്ജു ഇവരില്‍ ആരാണ് കൂടുതല്‍ യോജിക്കുകയെന്നു നോക്കിയാണ് മുഖ്യ സെലക്ടര്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. ഒരാള്‍ക്കു അവസരം നല്‍കാതിരിക്കാന്‍ മനപ്പൂര്‍വ്വം ആരെങ്കിലും എന്തെങ്കിലും ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.