തന്റെ കഴിവ് തെളിയിക്കാൻ സഞ്ജു സാംസൺ മധ്യനിരയിലേക്കിറങ്ങി മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ ശ്രമിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. സഞ്ജു തനിക്ക് ലഭിച്ച പ്രതിഭയോട് നീതി പുലർത്തിയിട്ടില്ല. ഐ.പി.എല്ലിൽ അദ്ദേഹം നന്നായി കളിക്കുന്നു; മൂന്നാം നമ്പറിൽ നന്നായി തുടങ്ങുകയും രാജസ്ഥാൻ റോയൽസിനായി 50-60 റൺസ് നേടുകയും ചെയ്യുന്നു.
പക്ഷെ, അത്ര സ്ഥിരത പുലർത്തുന്നില്ല. എന്നാൽ, അവന്റേതായ ദിവസം ഇന്ത്യക്കായി മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയും. ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങിയാൽ നന്നായി ഫിനിഷ് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ വാദത്തിന് ബലം പകരാൻ കഴിഞ്ഞ ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 19 പന്തിൽ 46 റൺസ് നേടിയ കാര്യവും കൈഫ് ചൂണ്ടിക്കാട്ടി.
2015ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച സഞ്ജു 13 ട്വന്റി 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 174 റൺസാണ് ആകെ സമ്പാദ്യം. 35 റൺസാണ് ഉയർന്ന സ്കോർ. 14.50 ശരാശരിയുള്ള താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 121.67 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.