ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി; വധു കശ്മീർ സ്വദേശിനി

ഷോപ്പിയാൻ: ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപ്പിയാൻ സ്വദേശിനിയാണ് വധു. ഇൻസ്റ്റഗ്രാമിലൂടെ സർഫറാസ് ആണ് വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. വധുവിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

'കാശ്മീരിൽ വെച്ച് വിവാഹം കഴിക്കാനാണ് എന്‍റെ വിധിയെന്ന് സർവശക്തൻ തീരുമാനിച്ചിരുന്നു. എനിക്ക് ഇവിടുന്ന് ഒരുപാട് സ്നേഹം ലഭിച്ചു. സമയം കിട്ടുമ്പോഴെല്ലാം ഞാൻ ഇവിടം സന്ദർശിക്കും' -സർഫറാസ് പറഞ്ഞു.


ആഭ്യന്തര ക്രിക്കറ്റിൽ നിരവധി റെക്കോഡുകളിട്ട താരമാണ് സർഫറാസ് ഖാൻ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഡോൺ ബ്രാഡ്മാൻ കഴിഞ്ഞാൽ ഏറ്റവും മികച്ച ശരാശരിയുള്ള താരം. രഞ്ജി ട്രോഫിയിലെ 82 ശരാശരിക്ക് മുകളിൽ വിജയ് മർച്ചന്റ് (98.35), സചിൻ തെണ്ടുൽകർ (87.37) എന്നിവർ മാത്രമാണ് മുന്നിലുള്ളത്. തുടർച്ചയായ രഞ്ജി സീസണിൽ 900ലേറെ റൺ നേടിയ ആദ്യ താരമാണ്.


2019-20 സീസണിൽ 154 ശരാശരിയിൽ 928 റൺസായിരുന്നു 25കാരന്റെ സമ്പാദ്യം. 2021-22 സീസണിൽ നാലു സെഞ്ച്വറിയടക്കം 982 റൺസും അടിച്ചെടുത്തു. 2022-23ൽ ആറു കളികളിൽ നിന്ന് 556 ആയിരുന്നു സമ്പാദ്യം. മൊത്തം 37 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 13 സെഞ്ച്വറികളടക്കം 79.65 ശരാശരിയിൽ 3,505 റൺസ് നേടിയിട്ടുണ്ട്. മൂന്നു സീസണിലും കത്തുന്ന പ്രകടനവുമായി തിളങ്ങിയിട്ടും ഇനിയും ദേശീയ ടീമിൽ താരം പരിഗണിക്കപ്പെട്ടിട്ടില്ല.

Full View

വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ സർഫറാസ് ഖാന് ഇടം കിട്ടാത്തതിനെതിരെ രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ള മുൻ താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. എന്നാൽ, ഇൻസ്റ്റഗ്രാമിൽ രണ്ടു വാക്കു മാത്രം പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്‍റെ പ്രതികരണം.‘ഹോം പ്രാക്ടീസ്’ എന്ന ക്യാപ്ഷനൊപ്പം വീട്ടിലെ പരിശീലന കേന്ദ്രത്തിൽ ഇരിക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് വൈറലായി. 

Full View


Tags:    
News Summary - Sarfaraz Khan gets married in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.