ലഖ്നൗ: ഇന്ത്യ-ന്യൂസിലാൻഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിന് അഞ്ച് വിക്കറ്റ് നഷ്ടം. 13 ഓവർ പിന്നിടുമ്പോൾ 62 റൺസാണ് സന്ദർശകരുടെ സമ്പാദ്യം. ഫിൻ അലൻ (11), കോൺവെ (11), മാർക് ചാപ്മാൻ (14), െഗ്ലൻ ഫിലിപ്സ് (അഞ്ച്), ഡാറിൽ മിച്ചൽ (എട്ട്) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹൽ, വാഷിങ്ടൺ സുന്ദർ, ദീപക് ഹൂഡ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റെടുത്തു.
ഫിൻ അലനെയാണ് ന്യൂസിലാൻഡിന് ആദ്യം നഷ്ടമായത്. യുസ്വേന്ദ്ര ചാഹൽ താരത്തെ ബൗൾഡാക്കുകയായിരുന്നു. ദെവോൺ കോൺവേയെ വാഷിങ്ടൺ സുന്ദർ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു. െഗ്ലൻ ഫിലിപ്സിന്റെ കുറ്റി ദീപക് ഹൂഡയും ഡാറിൽ മിച്ചലിന്റേത് കുൽദീപ് യാദവും തെറിപ്പിച്ചപ്പോൾ മാർക് ചാപ്മാൻ റണ്ണൗട്ടായി.
ആറ് റൺസുമായി മൈക്കൽ ബ്രേസ് വെല്ലും ഒരു റൺസുമായി മിച്ചൽ സാൻഡ്നറുമാണ് ക്രീസിൽ. ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ടീം: ഇന്ത്യ -ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, രാഹുൽ ത്രിപാഠി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, ദീപക് ഹൂഡ, ശിവം മാവി, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, യുസ്വേന്ദ്ര ചാഹൽ.
ന്യൂസിലാൻഡ്: ഫിൻ അലൻ, ദെവോൺ കോൺവെ, മാർക് ചാപ്മാൻ, െഗ്ലൻ ഫിലിപ്സ്, ഡാറിൽ മിച്ചൽ, മൈക്കൽ ബ്രെയ്സ്വെൽ, മിച്ചൽ സാൻഡ്നർ, ഇഷ് സോധി, ലോക്കി ഫെർഗൂസൻ, ജേക്കബ് ഡുഫി, െബ്ലയൻ ടിക്നർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.