പാകിസ്താൻ ഫാസ്റ്റ് ബൗളർ ഷഹീന്‍ ഷാ അഫ്രീദിയുടെ വിവാഹം അടുത്ത വർഷം ഫെബ്രുവരി മൂന്നിന് നടക്കും. മുൻ സൂപ്പർതാരം ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയാണ് വധു.
കറാച്ചിയില്‍ നടക്കുന്ന നിക്കാഹ് ചടങ്ങിൽ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുക്കുന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു കുടുംബങ്ങളും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അൻഷയെ വിവാഹം കഴിക്കുന്നത് തന്‍റെ ആഗ്രഹമായിരുന്നെന്ന് ഷഹീൻ അഫ്രീദി ഒരു അഭിമുഖത്തിൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
വിവാഹത്തിന് ശേഷം പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഷഹീന്‍ ലാഹോറിലേക്ക് പറക്കും. ഫെബ്രുവരി 13 മുതലാണ് മത്സരം തുടങ്ങുന്നത്. പരിക്ക് കാരണം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ഷഹീന്‍ നിലവില്‍ വിശ്രമത്തിലാണ്.
കഴിഞ്ഞ വര്‍ഷമാണ് ഷാഹിദ് മകളുടെ വിവാഹ കാര്യം പരസ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.