പാകിസ്താൻ സൂപ്പർ താരം ഷാഹിദ് അഫ്രീദിയെ ശ്രീലങ്ക പ്രീമിയർ ലീഗ് ക്ലബ് ഗാല്ലെ ഗ്ലാഡിയേറ്റേഴ്സ് എടുത്തത് ഐകൺ താരമായിട്ടായിരുന്നു. മീഡിയ പബ്ലിസിറ്റിക്കാനായി താരത്തെ ക്ലബ് ക്യാപ്റ്റനുമാക്കി. എന്നാൽ, വയസ് 40 പിന്നിട്ടെങ്കിലും താൻ കളിമറന്നിട്ടില്ലെന്ന് അഫ്രീദി തെളിയിച്ചു.
കഴിഞ്ഞ ദിവസം ജാഫ്ന സ്റ്റാലിയൺസിനെതിരെ നടന്ന മത്സരത്തിലാണ് താരം ബാറ്റിംഗ് വിസ്മയം ഒരിക്കൽ കൂടി പുറത്തെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗാലെയ്ക്ക് വേണ്ടി ആറാമനായി ക്രീസിലെത്തിയ അഫ്രീദി വെറും 23 പന്തുകളിൽ 3 ബൗണ്ടറികളും 6 തകർപ്പൻ സിക്സറുകളുമടക്കം 58 റൺസാണ് അടിച്ചു കൂട്ടിയത്.
13 ഓവറിൽ അഞ്ചിന് 93 എന്ന നിലയിൽ ടീം തകർന്നുകൊണ്ടിരിക്കെയാണ് താരം ക്രീസിലെത്തി വെടിക്കെട്ടു തുടങ്ങുന്നത്. എന്നാൽ, ആ പ്രകടനം കൊണ്ട് ടീം രക്ഷപ്പെട്ടില്ല. എട്ടു വിക്കറ്റിന് ഗ്ലാഡിയേറ്റേഴ്സിനെ ജാഫ്ന സ്റ്റാലിയൺസ് തോൽപിച്ചു. കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഗാലെ നിശ്ചിത 20 ഓവറിൽ 175/8 എന്ന സ്കോർ നേടിയപ്പോൾ, ജാഫ്ന 4 പന്തുകൾ ബാക്കി നിൽക്കെ 2 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വൻ വിജയം നേടുകയായിരുന്നു. ലങ്കൻ ദേശീയ ടീം താരം അവിഷ്ക ഫെർണാഡോയും(92*) മറ്റൊരു പാകിസ്താൻ താരമായ ഷുഹൈബ് മാലികുമാണ്(27*) ടീമിനെ ജയിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.