ഒരു വാർത്ത അച്ചടിക്കുന്നതിന് മുമ്പ് അത് സത്യമാണോ എന്നൊക്കെ തിരക്കുന്നത് നല്ലതാണ്; വ്യാജ വാർത്തക്കെതിരെ ആഞ്ഞടിച്ച് ശ്രേയസ് അയ്യർ

'ഒരു വാർത്ത അച്ചടിക്കുന്നതിന് മുമ്പ് അത് സത്യമാണോ എന്നൊക്കെ തിരക്കുന്നത് നല്ലതാണ്'; വ്യാജ വാർത്തക്കെതിരെ ആഞ്ഞടിച്ച് ശ്രേയസ് അയ്യർ

രഞ്ജി ട്രോഫി ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ താൻ ഉണ്ടാവില്ലെന്ന വ്യാജ വാർത്തക്കെതിരെ പ്രതികരിച്ച് ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ. പരിക്ക് കാരണം മുംബൈക്ക് വേണ്ടി ഇനി ഈ സീസണിൽ താരം കളിക്കില്ലെന്ന വാർത്തകളായിരുന്നു പുറത്തെത്തിയത്. ഇതിന് പിന്നാലെയാണ് അയ്യർ പ്രതികരണവുമായെത്തിയത്.

എക്സിലായിരുന്നു അയ്യരിന് പരിക്കേറ്റെന്ന വാർത്തകൾ പരന്നത്. ഇതിന് പിന്നാലെ എക്സിൽ ഒരു ക്രിക്കറ്റ് വാർത്താ റിപ്പോർട്ടറിന് 'വാർത്ത പുറത്തുവിടുന്നതിന് മുമ്പ് ഒന്ന് അന്വേഷിക്കാം' എന്ന് അയ്യർ മറുപടി നൽകിയത്. 26ാം തിയ്യതി ത്രിപുരക്കെതിരെയാണ് മുംബൈയുടെയും അയ്യരിന്‍റെയും അടുത്ത മത്സരം.

ഏറെ നാളത്തെ പരിക്കിന് ശേഷം കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിലായിരുന്നു ഇന്ത്യൻ ടീമിലേക്ക് അയ്യർ തിരിച്ചെത്തിയത്. ഈ വർഷത്തെ രഞ്ജിയിൽ രണ്ട് മത്സരത്തിൽ നിന്നും മൂന്ന് ഇന്നിങ്സ് ബാറ്റ് വീശിയ അയ്യർ നാല് 172 റൺസ് നേടിയിട്ടുണ്ട്. ഇതിൽ മഹാരാഷ്ട്രക്കെതിരെ നേടിയ 142 റൺസുമുണ്ട്. പരിക്കും മോശം ഫോമും അദ്ദേഹത്തിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമാക്കിയിരുന്നു. പിന്നീട് രഞ്ജി ട്രോഫി മത്സരത്തിൽ നിന്നും മാറിയതിന് പിന്നാലെ ബി.സി.സി.ഐ അദ്ദേഹത്തിന്‍റെ കരാർ അവസാനിപ്പിച്ചിരുന്നു. പക്ഷെ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലെത്തിച്ചപ്പോൾ അയ്യരായിരുന്നു ടീമിന്‍റെ നായകൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മൂന്നാം ഐ.പി.എൽ വിജയമായിരുന്നു ഇത്.

നിലവിൽ പരിക്കിന്‍റെ പിടിയിൽ നിന്നും മോചിതനായി മികച്ച ഫിറ്റനസിലാണ് അയ്യർ കളിക്കുന്നത്.

Tags:    
News Summary - shreyas iyer slams fake people for fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.