ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലെ ഓപണർ ശുഭ്മാൻ ഗിൽ പരിക്കേറ്റു പുറത്തായതോടെ ഇന്ത്യ കൺഫ്യൂഷനിൽ. ഗില്ലിനു പകരം അഭിമന്യു ഈശ്വരനെ ഇംഗ്ലണ്ടിലേക്കയക്കാൻ ചേതൻ ശർമ അധ്യക്ഷനായുള്ള സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചപ്പോൾ ഏകദിന, ട്വൻറി20 പരമ്പരക്കുള്ള ടീമിനൊപ്പം ശ്രീലങ്കയിലുള്ള പൃഥ്വി ഷായെയും ദേവ്ദത്ത് പടിക്കലിനെയും ഇംഗ്ലണ്ടിലേക്കയക്കണമെന്ന് ടീം മാനേജ്മെൻറ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ആഭ്യന്തര സീസണിൽ നിറംമങ്ങിയ ഈശ്വരനെ എന്തടിസ്ഥാനത്തിലാണ് ടീമിലേക്ക് സ്റ്റാൻഡ്ബൈ ആയി ഉൾപ്പെടുത്തിയതെന്ന ചോദ്യം ഉയരുന്നുണ്ട്. ഗില്ലിന് പരിക്കേറ്റതിനു പിന്നാലെ രണ്ടു ഓപണർമാരെകൂടി ഇംഗ്ലണ്ടിലേക്കയക്കണമെന്ന് അഭ്യർഥിച്ച് ടീമിെൻറ അഡ്മിനിസ്ട്രേറ്റിവ് മാനേജർ സെലക്ഷൻ കമ്മിറ്റി ചെയർമാന് കത്തയച്ചിരുന്നുവെന്നാണ് സൂചന. പൃഥ്വിയെയും ദേവ്ദത്തിനെയുമാണ് ടീം ആവശ്യപ്പെട്ടതെന്നാണ് വിവരം.
എന്നാൽ, ചേതൻ ശർമ ഇത് കണക്കിലെടുക്കാതെ ഈശ്വരനെ അയക്കാൻ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കയിൽ ഈമാസം 13ന് തുടങ്ങുന്ന ഇന്ത്യൻ ടീമിെൻറ പര്യടനം 25ന് അവസാനിക്കും. ആഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. അതിനാൽ ലങ്കൻ പര്യടനം കഴിഞ്ഞ് വേണമെങ്കിൽ പൃഥ്വിക്കും ദേവ്ദത്തിനും ഇംഗ്ലണ്ടിൽ ടീമിനൊപ്പം ചേരാം.അതേസമയം, ഗിൽ പുറത്തായെങ്കിലും രോഹിത് ശർമ, മായങ്ക് അഗർവാൾ, ലോകേഷ് രാഹുൽ എന്നീ മൂന്നു ഓപണർമാരുള്ള ടീമിലേക്ക് ഇനിയൊരു ഓപണറെകൂടി ആവശ്യമുണ്ടോ എന്ന ചോദ്യവുമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.